Breaking News

Trending right now:
Description
 
Jun 13, 2016

ദേശീയപാത 45 മീറ്റര്‍തന്നെ: പിണറായി വിജയന്‍

image കേരളത്തില്‍ ദേശീയപാത വികസനത്തിനു ഭൂമി ഏറ്റെടുക്കലിനു സമഗ്ര പാക്കേജ്‌ നടപ്പിലാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ദേശീയപാത 45 മീറ്റര്‍ എന്നതിനു മാറ്റമില്ല. സര്‍വകക്ഷി യോഗത്തിന്റെ്‌ തീരുമാനമാണിത്‌. ഇക്കാര്യത്തില്‍ ഇനി കൂടുതല്‍ ചര്‍ച്ചകളില്ല. കേരളത്തിലെ ജനസാന്ദ്രത കണക്കിലെടുത്താണ്‌ ദേശീയ പാതയുടെ വീതി 45 മീറ്ററായി കുറച്ചത്‌. റോഡിന്റെ സൗകര്യം വര്‍ധിപ്പിക്കാതെ വികസ പദ്ധതികളില്‍ ഇനി മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും പിണറായി വ്യക്തമാക്കി. 45 മീറ്ററില്‍ റോഡ്‌ വികസിപ്പിക്കുമ്പോള്‍ എതിര്‍പ്പുകള്‍ ഉണ്ടാകും. എതിര്‍പ്പുകളുടെ പേരില്‍ വികസനപദ്ധതികള്‍ ഉപേക്ഷിക്കാന്‍ ഈ സര്‍ക്കാര്‍ തയാറല്ല. റോഡിന്റെ വശങ്ങളില്‍ കച്ചവടം നടത്തുന്നവരുണ്ട്‌. റോഡരുകിലെ സ്ഥലംകൊണ്ട്‌ ഉപജീവനം കഴിക്കുന്നവരുമുണ്ട്‌. അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്ന പാക്കേജ്‌ സര്‍ക്കാര്‍ തയാറാക്കുമെന്നും പിണറായി ചൂണ്ടിക്കാട്ടി. പൊതുവായ താത്‌പര്യങ്ങള്‍ക്കു പ്രാധാന്യം നല്‍കും. നദികള്‍, കായലുകള്‍ എന്നിവ സംരക്ഷിക്കും. മാലിന്യ സംസ്‌കരണം ബഹുജനപ്രസ്ഥാനമായി ഉയര്‍ത്തിക്കൊണ്ടുവരും. വെള്ളവും വൈദ്യുതിയും എല്ലാവര്‍ക്കും ലഭ്യമാക്കും. നികുതി ഈടാക്കാന്‍ പീഡന നടപടി ഉണ്ടാവില്ലെന്നും തെറ്റായ തീരുമാനങ്ങള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും പിണറായി പറഞ്ഞു. മലബാര്‍ ചേംബര്‍ ഓഫ്‌ കോമേഴ്‌സ്‌ നല്‍കിയ സ്വീകരണപരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.