Breaking News

Trending right now:
Description
 
Jun 13, 2016

വിദേശമദ്യ വില്‍പ്പന നടത്തിയ ബിയര്‍ പാര്‍ലര്‍ ഋഷിരാജ്‌സിങ്‌ പൂട്ടിച്ചു

image തിരുവല്ലം പാച്ചല്ലൂരിലെ ബിയര്‍-വൈന്‍ പാര്‍ലറില്‍ വിദേശമദ്യം വില്‌പന നടത്തുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന്‌ എക്‌സൈസ്‌ കമ്മീഷണര്‍ ഋഷിരാജ്‌സിങ്‌ പാര്‍ലര്‍ പൂട്ടിച്ചു. മാനേജരടക്കം രണ്ടു ജീവനക്കാരെയും വിദേശമദ്യവും എക്‌സൈസ്‌ കസ്റ്റഡിയില്‍ എടുത്തു. ഈ സ്ഥാപനത്തിന്‌ ബിയര്‍-വൈന്‍ പാര്‍ലന്‍ ലൈസന്‍സ്‌ മാത്രമേയുള്ളൂ. ഇവിടെ വിദേശമദ്യം വില്‍ക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന്‌ ഇന്നലെ ഉച്ചയോടെ ഋഷിരാജ്‌ സിങ്ങും എന്‍ഫോഴ്‌സ്‌മെന്റ്‌ അഡീഷണല്‍ കമ്മീഷണര്‍ എ. വിജയനും നേരിട്ട്‌ പരിശോധനയ്‌ക്ക്‌ എത്തുകയായിരുന്നു. റെയ്‌ഡ്‌ വിവരം ചോരാതിരിക്കാന്‍ ഉദ്യോഗസ്ഥരെ അറിയിക്കാതെയായിരുന്നു ഇരുവരും റെയ്‌ഡിന്‌ എത്തിയത്‌. തുടര്‍ന്ന്‌ എക്‌സൈസ്‌ സിഐയുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡിനെ വിളിച്ചുവരുത്തി പാര്‍ലര്‍ പൂട്ടുന്നതിനുള്ള നടപടി സ്വീകരിച്ചു. പഴകിയ കള്ളു വില്‍പ്പന നടത്തിവന്ന കാട്ടാക്കടയിലെ കള്ളുഷാപ്പിലും റെയ്‌ഡ്‌ നടന്നു. പരിശോധനയില്‍ 48 മണിക്കൂറിലധികം പഴക്കമുള്ള പുളിച്ച കള്ള്‌ വില്‍പ്പന നടത്തുന്നതായി കണ്ടെത്തി. കള്ളുഷാപ്പ്‌ അടച്ചുപൂട്ടുന്നതിന്‌ നിര്‍ദേശം നല്‍കിയ ഋഷിരാജ്‌സിങ്‌, ലൈസന്‍സ്‌ ഉടമയ്‌ക്കെതിരെ കേസെടുക്കുകയും ജീവനക്കാരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്‌തു. സംസ്ഥാനത്തുടനീളം പരിശോധന വ്യാപിപ്പിക്കുമെന്നു ഋഷിരാജ്‌ സിംഗ്‌ വ്യക്തമാക്കിയിട്ടുണ്ട്‌.