Breaking News

Trending right now:
Description
 
Jun 13, 2016

സൈന നെഹ്‌വാളിന്‌ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം

image ഇന്ത്യയുടെ സൈന നെഹ്‌വാളിന്‌ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ്‌ ബാഡ്‌മിന്റണ്‍ കിരീടം. ഒളിമ്പിക്‌സ്‌ പടിവാതില്‍ക്കലെത്തിയപ്പോഴാണ്‌ സൈനയുടെ ഈ മിന്നുന്ന പ്രകടനം. ഫൈനലില്‍ ചൈനയുടെ സുണ്‍ യുവിനെ (11-21, 21-14, 21-19) പരാജയപ്പെടുത്തിയാണു സൈന കിരീടം ചൂടിയത്‌. കിരീടം ചൂടിയതിനൊപ്പം 56,250 ഡോളറും സൈന സ്വന്തമാക്കി. ഇതു രണ്ടാം തവണയാണ്‌ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ സൈന ചാമ്പ്യനാവുന്നത്‌. 2014ലും സൈനയ്‌ക്കായിരുന്നു കിരീടം. കഴിഞ്ഞവര്‍ഷം ന്യൂഡല്‍ഹിയില്‍ ഇന്ത്യ സൂപ്പര്‍ സീരീസില്‍ കിരീടം നേടിയശേഷം ദീര്‍ഘ ഇടവേളയ്‌ക്കുശേഷമാണ്‌ സൈന വീണ്ടും വിജയകിരീടമണിയുന്നത്‌. ചൈനീസ്‌ എതിരാളികള്‍ പലപ്പോഴും വെല്ലുവിളിയുയര്‍ത്താറുള്ള സൈനയ്‌ക്കു പക്ഷേ, ഇവിടെ അവര്‍ക്കെതിരേ മികച്ച പ്രകടനം പുറത്തെടുക്കാറായി. സെമിയിലും ഫൈനലിലും ലോകോത്തര താരങ്ങളെയാണ്‌ സൈന പരാജയപ്പെടുത്തിയത്‌. സെമിയില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ വാംഗ്‌ യിഹാനെയാണ്‌ സൈന പരാജയപ്പെടുത്തിയത്‌. കഴിഞ്ഞ നവംബറില്‍ ചൈനയുടെ ലിയോട്‌ സൈന പരാജയപ്പെട്ടിരുന്നു. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഇന്നലെ സൈനയ്‌ക്ക്‌ കടുത്ത മത്സരമായിരുന്നു. മത്സരം ഒരുമണിക്കൂറും 11 മിനിട്ടും കാണികളെ അവേശം കൊള്ളിച്ചു.