Breaking News

Trending right now:
Description
 
Jun 12, 2016

അമേരിക്കയില്‍ വിഷപ്പുക ശ്വസിച്ച്‌ മരിച്ച മലയാളി ദമ്പതികളുടെ സംസ്‌കാരം നടത്തി

image അമേരിക്കയില്‍ കാറിന്റെ എസി പൊട്ടിത്തെറിച്ചുണ്ടായ വിഷപ്പുക ശ്വസിച്ച്‌ മരിച്ച മലയാളി ദമ്പതികള്‍ കോട്ടയം മണര്‍കാട്‌ മറ്റത്തില്‍ എം.എ.കുരുവിള (കുഞ്ഞ്‌-83), ഭാര്യ ലീലാമ്മ (77) എന്നിവരുടെ സംസ്‌കാരം ഫിലദല്‍ഫിയയിലെ സെന്റ്‌ പീറ്റേഴ്‌സ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ നടത്തി. കുരുവിളയും കുടുംബവും 44 വര്‍ഷംമുമ്പ്‌ അമേരിക്കയില്‍ സ്ഥിരതാമസമാക്കിയവരാണ്‌. കുരുവിള കമ്പനി ഉദ്യാഗസ്ഥനും ലീലാമ്മ നഴ്‌സുമായിരുന്നു. കഴിഞ്ഞദിവസമാണ്‌ ഇവര്‍ അപകടത്തില്‍പെട്ടത്‌. ഇവരുടെ കാറിന്റെ എസി പൊട്ടിത്തെറിക്കുകയും വിഷവാതകം വീട്ടിനുള്ളിലേക്ക്‌ അടിച്ചുകയറി ഇരുവരും കുഴഞ്ഞുവീണ്‌ മരിക്കുകയുമായിരുന്നു. രാത്രിയിലാണ്‌ അപകടം ഉണ്ടായതെന്നാണ്‌ വിവരം. മക്കള്‍ സമീപത്തെ വീടുകളിലാണ്‌ താമസിച്ചിരുന്നത്‌. ഇരുവരെയും ഫോണില്‍ കിട്ടാതിരുന്നതിനെ തുടര്‍ന്ന്‌ മകള്‍ അന്വേഷിച്ചെത്തിയപ്പോഴാണ്‌ അപകടവിവരം അറിയുന്നത്‌. വിഷവാതകം ശ്വസിച്ചതിനെ തുടര്‍ന്ന്‌ രക്ഷപ്പെടാന്‍ ദമ്പതികള്‍ അടച്ചിട്ടവാതില്‍ തുറക്കാന്‍ ശ്രമം നടത്തിയിരുന്നുവെന്നാണ്‌ പൊലീസിന്റെ നിഗമനം. രക്ഷാപ്രവര്‍ത്തന സംഘത്തിനും പുക ശ്വസിച്ച്‌ അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു.