Breaking News

Trending right now:
Description
 
Jun 12, 2016

കലാഭവന്‍ മണിയുടെ മരണം: സിബിഐ അന്വേഷണത്തിന്‌

image ചലച്ചിത്ര താരം കലാഭവന്‍ മണിയുടെ ദുരൂഹമരണത്തെക്കുറിച്ചുള്ള അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ സിബിഐയ്‌ക്കുവിട്ടു. ഡിജിപി ലോക്‌നാഥ്‌ ബെഹ്‌റ കേസിന്റെ അന്വേഷണം സിബിഐക്കു വിടാന്‍ ശിപാര്‍ശ ചെയ്‌തുകൊണ്ട്‌ മുഖ്യമന്ത്രി പിണറായി വിജയനു റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു. മണിയുടെ കുടുംബാംഗങ്ങളും അന്വേഷണം സിബിഐയ്‌ക്ക്‌ വിടണമെന്ന്‌ ആവശ്യപ്പെട്ടിരുന്നു. മണിയുടെ മരണം നടന്നു മൂന്നുമാസം കഴിഞ്ഞിട്ടും അന്വേഷണത്തിലെ ദുരൂഹത നിക്കാന്‍ കേരള പൊലീസിനു കഴിഞ്ഞിരുന്നില്ല. മണിയുടെ സ്വാഭാവിക മരണമാണെന്നു വരുത്തിതീര്‍ക്കാന്‍ അന്വേഷണസംഘം ശ്രമിക്കുന്നുവെന്ന്‌ ആരോപിച്ച്‌ കഴിഞ്ഞ മൂന്നിനു മണിയുടെ കുടുംബാംഗങ്ങള്‍ മുഖ്യമന്ത്രി പിണറായിയെ നേരില്‍കണ്ടാണ്‌ പരാതി നല്‍കിയത്‌. തുടര്‍ന്നു ഡിജിപിയുടെ റിപ്പോര്‍ട്ടു തേടുകയും ചെയ്‌തു. റിപ്പോര്‍ട്ട്‌ ലഭിച്ചതോടെയാണ്‌ അന്വേഷണം സിബിഐയ്‌ക്ക്‌ വിടാനുള്ള തീരുമാനം. മണിയുടെ ആന്തരികാവയവങ്ങളില്‍ കീടനാശിനിയുടെ സാന്നിധ്യമുണ്ടെന്നു കാക്കനാട്ടെ ലാബില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞിരുന്നു. എന്നാല്‍, ഹൈദരാബാദിലെ കേന്ദ്രലാബില്‍ നടത്തിയ പരിശോധനയില്‍ കീടനാശിനിയുടെ സാന്നിധ്യം തള്ളി. എന്നാല്‍, വിഷമദ്യത്തില്‍ കാണുന്നയിനം മെഥനോളിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. മാര്‍ച്ച്‌ ആറിനാണ്‌ കലാഭവന്‍ മണി മരിച്ചത്‌. കേസ്‌ സിബിഐയ്‌ക്കു വിട്ടുള്ള ഉത്തരവ്‌ നാളെ കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിക്കും. കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ കീഴിലുള്ള പേഴ്‌സണല്‍ മന്ത്രാലയമാണ്‌ ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്‌.