Breaking News

Trending right now:
Description
 
Jun 11, 2016

ഡീസല്‍ വാഹനങ്ങളുടെ വിലക്കിന്‌ ഹൈക്കോടതിയുടെ സ്‌റ്റേ

image തിരുവനന്തപുരം, കോഴിക്കോട്‌, കൊച്ചി, കൊല്ലം, കണ്ണൂര്‍, തൃശൂര്‍ എന്നീ നഗരങ്ങളില്‍ പത്തുവര്‍ഷത്തിനുമേല്‍ പഴക്കമുള്ള ഡീസല്‍വാഹനങ്ങള്‍ക്ക്‌ ദേശീയ ഹരിത ട്രൈബ്യൂണല്‍ ഈ മാസം 23 മുതല്‍ വിലക്ക്‌ ഏര്‍പ്പെടുത്തിക്കൊണ്ട്‌ ഇറക്കിയ ഉത്തരവ്‌ ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. കെഎസ്‌ആര്‍ടിസി വെഹിക്കിള്‍ മാനുഫാക്‌ചേഴ്‌സ്‌ അസോസിയേഷന്‍, ബസ്‌ ഓപ്പറേറ്റേഴ്‌സ്‌ ഫെഡറേഷന്‍ തുടങ്ങിയവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ നടപടി. സംസ്ഥാനത്ത്‌ പൊതുഗതാഗത, തദ്ദേശ സ്ഥാപന വാഹനങ്ങളൊഴികെ 2000 സിസിക്കു മേലുള്ള പുതിയ ഡീസല്‍ വാഹനങ്ങള്‍ റജിസ്‌റ്റര്‌ ചെയ്‌തു നല്‍കരുതെന്ന ഉത്തരവും തടഞ്ഞു. വിലക്കു ലംഘിച്ചാലുള്ള 5000 രൂപ പിഴ വ്യവസ്ഥയും സ്റ്റേ ചെയ്‌തിട്ടുണ്ട്‌. ഹൈക്കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന്‌ ലോറി ഓണേഴ്‌സ്‌ വെല്‍ഫെയര്‍ ഫെഡറേഷനു കീഴിലെ 18 സംഘടനകള്‍ നാളെ ആരംഭിക്കാനിരുന്ന ചരക്കുവാഹന സമരം പിന്‍വലിക്കുകയും ചെയ്‌തു.