Breaking News

Trending right now:
Description
 
Jun 10, 2016

അസിസ്‌റ്റന്റ്‌ കലക്ടര്‍ ദിവ്യ എസ്‌.അയ്യര്‍ സിനിമയില്‍

image കോട്ടയം അസിസ്‌റ്റന്റ്‌ കലക്ടര്‍ ഡോ.ദിവ്യ എസ്‌.എയ്യര്‍ അഭ്രപാളിയിലെത്തുന്നു. ഏലിയാമ്മച്ചിയുടെ ക്രിസ്‌മസ്‌ എന്ന ഹ്രസ്വചിത്രത്തിലാണ്‌ ദിവ്യ എസ്‌. അയ്യര്‍ അഭിനയിക്കുന്നത്‌. ചിത്രത്തില്‍ സിസ്റ്റര്‍ ജിയോ മരിയ എന്ന കന്യാസ്‌ത്രീയുടെ വേഷമാണ്‌ അവതരിപ്പിക്കുന്നത്‌. വൃദ്ധ സദനങ്ങളില്‍ ഒറ്റപ്പെട്ടു താമസിക്കുന്ന മാതാപിതാക്കളുടെ കഥപറയുന്ന ചിത്രമാണ്‌ എലിയാമ്മച്ചിയുടെ ക്രിസ്‌മസ്‌. കെപിഎസി ലളിതയാണ്‌ ഏലിയാമ്മച്ചിയെ അവതരിപ്പിക്കുന്നത്‌. ചങ്ങനാശേരി സ്വദേശി ബെന്നി ആശംസയാണ്‌ ചിത്രത്തിന്റെ സംവിധായകന്‍. കഥയും തിരക്കഥയും അദ്ദേഹത്തിന്റേതാണ്‌. സിവില്‍ സര്‍വീസ്‌ തുടര്‍പരിശീലനത്തിനു തയാറെടുക്കുന്നതിനിടയിലാണ്‌ സിനിമയില്‍ അഭിനിയിക്കാനുള്ള അവസരം തേടിഎത്തിയത്‌. നല്ലൊരു ഗായികയും നര്‍ത്തികയുമാണ്‌ ഡോ.ദിവ്യ എസ്‌.അയ്യര്‍. കഴിഞ്ഞ തിരഞ്ഞെടുപ്പു കാലത്ത്‌ വോട്ടു ചെയ്യാന്‍ ആളുകളെ പ്രേരിപ്പിക്കുന്നതിനായി ജില്ലാ ഭരണകൂടം തയാറാക്കിയ ബോധവത്‌കരണ പരിപാടിയായ സ്വീപ്പില്‍ ഗാനം എഴുതുകയും ആലപിക്കുകയും ചെയ്‌തത്‌ ദിവ്യ എസ്‌. അയ്യരാണ്‌. ഈ ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.