Breaking News

Trending right now:
Description
 
Jun 10, 2016

മുല്ലപ്പെരിയാര്‍: സര്‍ക്കാര്‍ സംഘര്‍ഷം ആഗ്രഹിക്കുന്നില്ലെന്ന്‌ മുഖ്യമന്ത്രി

image തമിഴ്‌നാടുമായി ചര്‍ച്ചയിലൂടെ മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിനു പരിഹാരം കാണുകയാണ്‌ വേണ്ടതെന്നും സര്‍ക്കാര്‍ സംഘര്‍ഷം ആഗ്രഹിക്കുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. മുല്ലപ്പെരിയാറില്‍പുതിയ അണക്കെട്ട്‌ എന്നതു നിയമസഭ ഏകകണ്‌ഠമായി കൈക്കൊണ്ട തീരുമാനമാണ്‌. ആ പറഞ്ഞതില്‍തന്നെയാണ്‌ താനും നില്‍ക്കുന്നത്‌. പക്ഷേ, അതിനു തമിഴ്‌നാടിന്റെ സഹകരണവും കേന്ദ്രസഹായവും ലഭിക്കേണ്ടതുണ്ട്‌. അണക്കെട്ടിനു ബലമുണ്ടെന്ന തമിഴ്‌നാടിന്റെ വാദം കേരളവും ബലക്ഷയം ഉണ്ടെന്ന കേരളത്തിന്റെ വാദം തമിഴ്‌നാടും ഒപ്പം സുപ്രീംകോടതിയും അംഗീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ്‌ മറ്റൊരു പരിശോധനാ സംവിധാനം എന്ന നിര്‍ദേശം ഉയരുന്നതെന്നും ഇതിനു തമിഴ്‌നാടിന്റെ സമ്മതം വേണമെന്നും പിണറായി വ്യക്തമാക്കി. അതല്ലാതെ ഒരു പുതിയ പ്രശ്‌നം ഉണ്ടാകാത്ത സാഹചര്യത്തില്‍ പ്രതിപക്ഷം ആവശ്യപ്പെട്ട സര്‍വകക്ഷി യോഗത്തിനു പ്രസക്തിയില്ലെന്നും തിരുവനന്തപുരത്ത്‌ പ്രസ്‌ ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ആതിരപ്പള്ളിയുടെ കാര്യത്തില്‍ ആശയക്കുഴപ്പമില്ലെന്നും പിണറായി വ്യക്തമാക്കി.