Breaking News

Trending right now:
Description
 
Jun 10, 2016

ബസ്‌ ഓടിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന്‌ ഡ്രൈവര്‍ മരിച്ചു

image കോട്ടയം കറുകച്ചാല്‍ ബസ്‌ സ്‌റ്റാന്‍ഡില്‍നിന്ന്‌ ചങ്ങനാശേരിയിലേക്ക്‌ പോവുകയായിരുന്ന സ്വകാര്യ ബസിലെ ഡ്രൈവര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന്‌ ബസില്‍ കുഴഞ്ഞുവീണു. നിയന്ത്രണംവിട്ട ബസ്‌ കലുങ്കിലും ഓട്ടോയിലും വൈദ്യുതി പോസ്‌റ്റിലും ഇടിച്ചശേഷം കടയിലേക്കു ഇടിച്ചുകയറി. കുഴഞ്ഞുവീണ ഡ്രൈവറെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. നെടുംകുന്നം ചേലക്കൊമ്പ്‌ പനയംതെങ്ങില്‍ ഷാബിദാസ്‌ (ജോയി-45) ആണ്‌ മരിച്ചത്‌. വ്യാഴാഴ്‌ച രാവിലെ കറുകച്ചാല്‍ സബ്‌ ട്രഷറിക്ക്‌ സമീപമായിരുന്നു അപകടം. നിറയെ യാത്രക്കാരുമായി ബസ്‌ ഓടിച്ചുപോകുമ്പോള്‍ നെഞ്ചുവേദന അനുഭവപ്പെട്ട ജോയി, ബസ്‌ റോഡരുകില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ കുഴഞ്ഞുവീണു. ഇതേ തുടര്‍ന്ന്‌ ബസ്‌ നിയന്ത്രണം വിടുകയായിരുന്നു. വേഗം കുറവായതിനാലാണ്‌ വന്‍ ദുരന്തം ഒഴിവായത്‌. ബസ്‌ ആദ്യം കലുങ്കില്‍ ഇടിച്ചശേഷമാണ്‌ വൈദ്യുതി പോസ്‌റ്റില്‍ തട്ടിയത്‌. തുടര്‍ന്ന്‌ ധാന്യങ്ങള്‍ പൊടിക്കുന്ന മില്ലിനു മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോയില്‍ ഇടിച്ചശേഷം മില്ലിന്റെ ഷട്ടറില്‍ ഇടിച്ചുനിന്നു. ഓട്ടോയില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ ഇറങ്ങിയ ഉടനെയായിരുന്നു അപകടം. ജോയിയെ മെഡിക്കല്‍കോളജില്‍ എത്തിച്ചെങ്കിലും മരിച്ചു. സിനിയാണ്‌ ജോയിയുടെ ഭാര്യ. രണ്ടാംക്ലാസ്‌ വിദ്യാര്‍ഥിനി അനുഗ്രഹ മകളാണ്‌.