Breaking News

Trending right now:
Description
 
Jun 10, 2016

കാനണ്‍ കേരളത്തില്‍ സാന്നിധ്യം വിപുലമാക്കുന്നു കൊച്ചിയില്‍ ആറാമത്തെ കാനണ്‍ ഇമേജ്‌ സ്‌ക്വയര്‍ തുറന്നു

image കൊച്ചി: ഡിജിറ്റല്‍ ഇമേജിംഗ്‌ രംഗത്തെ മുന്‍നിരക്കാരായ കാനണ്‍ കൊച്ചിയില്‍ ആറാമത്തെ കാനണ്‍ ഇമേജ്‌ സ്‌ക്വയര്‍ തുറന്നു. കാനണ്‍ ഇന്ത്യയുടെ വൈസ്‌ പ്രസിഡന്റ്‌്ആന്‍ഡ്രൂ കോ പുതിയ സ്റ്റോറിന്റെ ഉദ്‌ഘാടനം നിര്‍വ്വഹിച്ചു. കളമശ്ശേരി പോലീസ്‌ സ്‌റ്റേഷന്‌ സമീപം സുവിജ ടവറിലാണ്‌ പുതിയ ഇമേജ്‌ സ്‌ക്വയര്‍. 

എന്‍ട്രി ലെവല്‍ ഡിജിറ്റല്‍ എസ്‌എല്‍ആര്‍ കാമറകള്‍, കോംപാക്‌റ്റ്‌ കാമറകള്‍, ഹോം പ്രിന്റിംഗ്‌ സേവനങ്ങള്‍ എന്നിവയ്‌ക്കുള്ള വണ്‍ സ്റ്റോപ്പ്‌ ഡെസ്‌റ്റിനേഷന്‍ ആണ്‌ കാനണ്‍ ഇമേജ്‌ സ്‌ക്വയര്‍. കാമറയ്‌ക്ക്‌ പുറമേ ഇങ്ക്‌ജെറ്റ്‌, ലേസര്‍ പ്രിന്ററുകളും കാട്രിഡ്‌ജുകളും മറ്റ്‌ ആക്‌സസറികളും ഈ സ്റ്റോറില്‍ ലഭിക്കുന്നു.

കാനണെ സംബന്ധിച്ചിടത്തോളം സുപ്രധാന വിപണിയാണ്‌ കേരളം. ഈ പുതിയ സ്റ്റോറോടെ കേരളത്തില്‍ മൊത്തം 13 കാനണ്‍ ഇമേജ്‌ സ്‌ക്വയറുകളായി. മലയാളികള്‍ക്ക്‌ ഫോട്ടോഗ്രഫിയോടുള്ള കമ്പം കാനണ്‌ കേരളത്തില്‍ മികച്ച ബിസിനസ്‌ സാധ്യതകളാണ്‌ ഒരുക്കുന്നത്‌. കൂടുതല്‍ ഉപയോക്താക്കളിലേക്ക്‌ എത്തുന്നത്‌ ലക്ഷ്യമിട്ട്‌ രണ്ട്‌ പുതിയ സ്റ്റോറുകള്‍ കൂടി ഈ വര്‍ഷം കേരളത്തില്‍ തുറക്കാനാണ്‌ കമ്പനി തീരുമാനിച്ചിട്ടുള്ളത്‌ ആന്‍ഡ്രൂ കോ പറഞ്ഞു.

2016 അവസാനത്തോടെ 240 ഇമേജ്‌ സ്‌ക്വയറുകളാണ്‌ കാനണ്‍ ഇന്ത്യയില്‍ ലക്ഷ്യമിടുന്നത്‌. നിലവില്‍ 87 ഇന്ത്യന്‍ നഗരങ്ങളിലായി 188 സ്‌റ്റോറുകളുണ്ട്‌ കാനണിന്‌. 

ഏറ്റവും പുതിയതും മുന്തിയതുമായ കാമറകളും എന്‍ട്രി ലെവല്‍ ഡിഎസ്‌എല്‍ആര്‍ കാമറകളും, പവര്‍ഷോട്ട്‌, ഇക്‌സസ്‌ സീരിസിലുള്ള പുതിയ കോംപാക്ട്‌ കാമറകളും ഇവിടെ ലഭ്യമാണ്‌. കൂടാതെ ഫോട്ടോഗ്രഫി ആക്‌സസറികളായ ട്രൈപ്പോഡ്‌, ചാര്‍ജറുകള്‍ എന്നിവയും ലഭിക്കും. പരിശീലനം നേടിയ ജീവനക്കാര്‍ ഉപയോക്താക്കളുടെ ആവശ്യത്തിന്‌ അനുസരിച്ച്‌ ഉത്‌പന്നങ്ങള്‍ തെരഞ്ഞെടുക്കുന്നതിന്‌ സഹായിക്കും. കൂടാതെ ഇഎംഐ സൗകര്യം പ്രയോജനപ്പെടുത്തി കാനണ്‍ ഉത്‌പന്നങ്ങള്‍ വാങ്ങാനുമാകും. ഡിഎസ്‌എല്‍ആര്‍ കാമറ ഉപയോക്താക്കള്‍ക്ക്‌ സൗജന്യ പരിശീലന വര്‍ക്ക്‌ഷോപ്പുകളില്‍ പങ്കെടുക്കാനും അവസരമുണ്ട്‌.