Breaking News

Trending right now:
Description
 
Jun 09, 2016

വിഎസിന്റെ പദവിയെക്കുറിച്ച്‌ ഇപ്പോള്‍ ആലോചിച്ചിട്ടില്ല: പിണറായി

image വി.എസ്‌.അച്യുതാനന്ദന്‌ നല്‌കുന്ന പദവിയെക്കുറിച്ച്‌ ഇപ്പോള്‍ ആലോചിച്ചിട്ടില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം പ്രസ്‌ ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്തിന്റെ സാമ്പത്തിക നില ഭദ്രമല്ല. പെന്‍ഷന്‍ അടക്കം 1,54,057 കോടി രൂപയുടെ കടമുണ്ട്‌. ഭാവനാപൂര്‍ണമായ പദ്ധതികള്‍ സംസ്ഥാനത്തിനായി ആവിഷ്‌കരിക്കുമെന്നും ഇതിലൂടെ പ്രതിസന്ധികളെ മറികടക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

രാഷ്ട്രീയ പകപോക്കലിനായി കേസുകള്‍ ഉപയോഗിക്കില്ല. നിയമം നിയമത്തിന്റെ വഴിക്ക്‌ എന്നതാണ്‌ നയം.

ആര്‍എസ്‌എസുകാര്‍ നുണപ്രചാരണം നടത്തുകയാണെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. വര്‍ഗീയ കലാപങ്ങള്‍ക്കുവേണ്ടിയാണ്‌ അവര്‍ നുണപ്രചാരണം നടത്തുന്നത്‌. ഇക്കാര്യത്തില്‍ അവര്‍ ബഹുമിടുക്കരാണ്‌, പിണറായി ചൂണ്ടിക്കാട്ടി.