Breaking News

Trending right now:
Description
 
Jun 09, 2016

ആഡ്‌വാഷ്‌, മാജിക്ക്‌ ഡിസ്‌പെന്‍സര്‍ സാങ്കേതികവിദ്യയുമായി സാംസങിന്റ പുതിയ മോഡല്‍ വാഷിംഗ്‌ മെഷീനുകള്‍ വിപണിയില്‍

image കൊച്ചി: സമയവും വൈദ്യുതിയും ലാഭിക്കാന്‍ കഴിയുന്ന പുതിയ സാങ്കേതിക വിദ്യയുമായി സാംസങ്‌ ഇലക്ട്രോണിക്‌സിന്റെ ടോപ്പ്‌ ലോഡിംഗ്‌, ഫ്രണ്ട്‌ ലോഡിംഗ്‌ വാഷിംഗ്‌ മെഷീന്‍ മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍. സാംസങ്‌ ഇതാദ്യമായിട്ടാണ്‌ ആഡ്‌വാഷ്‌ സാങ്കേതികവിദ്യയോടെ ഫ്രണ്ട്‌ ലോഡ്‌ വാഷിംഗ്‌ മെഷീന്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്‌. ക്രിസ്‌റ്റല്‍ നിരയില്‍ അഞ്ചു ഫ്രണ്ട്‌ ലോഡിങ്‌ മോഡലുകളും, കെ സീരീസില്‍ മാജിക്ക്‌ ഡിസ്‌പെന്‍സര്‍, ആക്‌റ്റീവ്‌ വാഷ്‌ പ്ലസ്‌ എന്നീ സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടുത്തി ടോപ്പ്‌ ലോഡ്‌ മോഡലുകളുമാണ്‌ പുതിയതായി പുറത്തിറക്കുന്നത്‌.
ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക്‌ അനുയോജ്യമായ രീതിയില്‍ പുറത്തിറക്കിയ ഈ വാഷിംഗ്‌ മെഷീനുകള്‍ ഉപയോക്താക്കള്‍ക്ക്‌ എളുപ്പത്തിലും, സൗകര്യപ്രദവുമായി വസ്‌ത്രങ്ങള്‍ വൃത്തിയാക്കാന്‍ സാധിക്കുന്നു. ആഡ്‌വാഷ്‌ സവിശേഷതയോടെ ഫ്രണ്ട്‌ ലോഡ്‌ വാഷിംഗ്‌ മെഷീന്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെ ആഡ്‌ഡോറിലൂടെ കൂടുതല്‍ വസ്‌ത്രങ്ങള്‍ മെഷീനിലേക്ക്‌ ഇടാന്‍ സാധിക്കും.
സാംസങ്‌ ലില്ലി റെഡ്‌ (6.5 kg, 7.0 kg, 7.5 kg), സാംസങ്‌ ലില്ലി ബ്ലൂ (6.5 kg, 7.0 kg, 7.5 kg) എന്നീ നിറങ്ങളിലും വലുപ്പത്തിലും ലഭ്യമാണ്‌. 8 കിലോ ശേഷിയുള്ള ഫ്രണ്ട്‌ ലോഡ്‌ റേഞ്ചിന്‌ 37,250 രൂപ മുതല്‍ 43,850 വരെയും 9 കിലോ ശേഷിയുള്ള ആഡ്‌വാഷിന്‌ 59,990 രൂപയും, ആക്‌റ്റീവ്‌ വാഷ്‌ സൗകര്യമുള്ള �കെ� സീരീസ്‌ ടോപ്പ്‌ ലോഡ്‌ മെഷീനുകള്‍ക്ക്‌ 18,590 മുതല്‍ 28,290 വരെയാണ്‌ വില.