Breaking News

Trending right now:
Description
 
Jun 08, 2016

മെല്‍വിന്‍ ഡൊമിനിക്‌ മെല്‍ബണ്‍ നോര്‍ത്ത്‌സൈഡ്‌ മലയാളി കമ്യൂണിറ്റി ക്ലബ്ബ്‌ പ്രസിഡന്റ്‌

പോള്‍ മേനാച്ചേരി
image മെല്‍ബണ്‍: നോര്‍ത്ത്‌സൈഡ്‌ മലയാളി കമ്യൂണിറ്റിക്ലബ്ബിന്റെ(എന്‍.എം.സി.സി) 2016-17 പ്രവര്‍ത്തന വര്‍ഷത്തിലേയ്‌ക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. മെല്‍വിന്‍ ഡൊമിനിക്‌ (പ്രസിഡന്റ്‌), സിബി ഐസക്‌ (വൈസ്‌ പ്രസിഡന്റ്‌), റോഷന്‍ സജു (സെക്രട്ടറി), ഷീബ ജോണ്‍സ്‌ (ജോ.സെക്രട്ടറി), ഷാജി മാത്യു (ട്രഷറര്‍), പോള്‍ സെബാസ്റ്റ്യന്‍, ലിജ ജോഷി (ഇവന്റ്‌ കോര്‍ഡിനേറ്റേഴ്‌സ്‌), ക്ലീറ്റസ്‌ ചാക്കോ (സ്‌പോട്‌സ്‌ കോര്‍ഡിനേറ്റര്‍), ആന്റണി ബിജു, സഞ്‌ജു ജോണ്‍ (പിക്‌നിക്‌ കോര്‍ഡിനേറ്റേഴ്‌സ്‌), പ്രിയാ ജോണ്‍ (പ്രോജക്‌ട്‌ ഓഫീസര്‍), തോമസ്‌ പണിക്കര്‍ (ഓഡിറ്റര്‍), ജെയ്‌മോള്‍ ജോബി (ജാലകം എഡിറ്റര്‍), അലന്‍ സജി, ലിന്‍ മാത്യു, കാതറിന്‍ ക്ലീറ്റസ്‌ (കിഡ്‌സ്‌ പ്രോഗ്രാം കോര്‍ഡിനേറ്റേഴ്‌സ്‌) എന്നിവരെയും കമ്മിറ്റി അംഗങ്ങളായി സജി ജോസഫ്‌, റോയ്‌ ജോസഫ്‌, ജോണ്‍സണ്‍ ജോസഫ്‌, ബിജോ ജോസഫ്‌ എന്നിവരെയും തെരഞ്ഞെടുത്തു.

ക്ലബിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 13-ാം തിയതി കായിക ദിനമായി ആഘോഷിക്കും. സ്‌പോട്‌സ്‌ കോര്‍ഡിനേറ്റര്‍ ക്ലീറ്റസ്‌ ചാക്കോ, പ്രസിഡന്റ്‌ മെല്‍വിന്‍ ഡൊമിനിക്‌ എന്നിവരുടെ നേതൃത്വത്തില്‍ ക്രേഗിബേണ്‍ ഹൈഗേറ്റ്‌ റിസെര്‍വ്‌ ഗ്രൗണ്ടില്‍ വിവിധ കായിക മത്സരങ്ങള്‍ നടത്തും. വിക്‌റ്റോറിയന്‍ കാന്‍സര്‍ കൗണ്‍സിലിന്റെ ധനശേഖരാര്‍ത്ഥം ക്ലബിന്റെ ആഭിമുഖ്യത്തില്‍ `ബിഗ്ഗെസ്റ്റ്‌ മോര്‍ണിങ്ങ്‌ ടീ'യും അന്നേ ദിവസം സംഘടിപ്പിച്ചിട്ടുണ്ട്‌.

ക്ലബിന്റെ നേതൃത്വത്തില്‍ ജൂലൈ 2-ാം തിയതി(ശനിയാഴ്‌ച) ബുള്ള കമ്യൂണിറ്റി സെന്ററില്‍ വച്ച്‌ ഫാമിലി ഡിന്നര്‍ നൈറ്റും സെപ്‌റ്റംബര്‍ 17-ാം തിയതി (ശനിയാഴ്‌ച) എപ്പിങ്ങ്‌ ഗാലാഡ കമ്മ്യുണിറ്റി സെന്ററില്‍ വച്ച്‌ ഓണാഘോഷവും സെപ്‌റ്റംബര്‍ 23,24,25 തിയതികളില്‍ കൂനവാര ഫാം റിസോര്‍ട്ടില്‍ ഫാമിലി ക്യാമ്പും സംഘടിപ്പിച്ചിട്ടുണ്ടെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു.