Breaking News

Trending right now:
Description
 
Jun 08, 2016

തോന്നിയതു പോലെ വാഹനങ്ങള്‍ തിരിച്ചു വിടുന്നതു മൂലം കുരുക്കു മുറുകുന്നു

image ആലപ്പുഴ: പട്ടണത്തില്‍ ഡ്രൈവര്‍മാരെ ആവശ്യമായ സ്ഥലത്തേക്കു തിരിഞ്ഞു പോകാന്‍ അനുവദിക്കാതെ പോലീസിനു തോന്നിയതു പോലെ വാഹനങ്ങള്‍ മറ്റിടങ്ങളിലേക്കു തിരിച്ചുവിടുന്ന ഗതാഗത നിയന്ത്രണം ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യുമെന്നു തത്തംപള്ളി റസിഡന്റസ് അസോസിയേഷന്‍ (ടി.ആര്‍.എ) ചൂണ്ടിക്കാട്ടി. 

ജംഗ്ഷനുകളില്‍ ഒരു പോലീസുകാരനെ നിര്‍ത്തേണ്ടതിനു പകരം ഇന്‍സ്‌പെക്ടര്‍മാര്‍ അടക്കമുള്ള സംഘത്തെയാണ് അടുത്ത ദിവസങ്ങളില്‍ വിന്യസിച്ചു കാണുന്നത്. അപ്പോള്‍ ഏകോപനമില്ലാതെയാണ് നിയന്ത്രണം. ഏതാനും വാഹനങ്ങള്‍ ഒരുമിച്ചു കാണുമ്പോള്‍ വലത്തോട്ടു തിരിഞ്ഞു പോകേണ്ടവരെ ഇടത്തോട്ടോ നേരയോ നിര്‍ബന്ധിച്ചു പറഞ്ഞുവിടും. സ്ഥലമറിയാത്തവര്‍ വട്ടം ചുറ്റി എല്ലാ ജംഗ്ഷനുകളിലും കുരുക്കു മുറുക്കും. പോകേണ്ട സ്ഥലത്ത് എത്താന്‍ കിലോമീറ്ററുകള്‍ വെറുതെ ഓടിക്കേണ്ടിയും വരും. ഇതുമൂലം വന്‍തോതില്‍ ഇന്ധന നഷ്ടവും പരിസര മലിനീകരണവും ഉണ്ടാകുകയും ചെയ്യും.