Breaking News

Trending right now:
Description
 
Jun 08, 2016

ഇ-കൊമേഴ്‌സ്‌ മേഖലയിലേക്ക്‌ ടാറ്റയും

image കൊച്ചി: ടാറ്റാ ഗ്രൂപ്പിന്റെ ആദ്യത്തെ ഇ-കൊമേഴ്‌സ്‌ പോര്‍ട്ടലായ ടാറ്റാ ക്ലിക്ക്‌ ഡോട്ട്‌കോം പ്രവര്‍ത്തനം ആരംഭിച്ചു. ഓണ്‍ലൈന്‍ ഷോപ്പിംഗും ഇന്‍ സ്റ്റോര്‍ ഷോപ്പിംഗും സമന്വയിപ്പിച്ചു കൊണ്ടുള്ള മള്‍ട്ടി ബ്രാന്‍ഡ്‌ ഫിജിറ്റല്‍ ഷോപ്പിംഗ്‌ അനുഭവമാണ്‌ ടാറ്റാ ക്ലിക്കിലൂടെ ടാറ്റാ ഗ്രൂപ്പ്‌ ഉപഭോക്താക്കള്‍ക്കായി ഒരുക്കുന്നത്‌.
www.tatacliq.com എന്ന്‌ വെബ്‌സൈറ്റിലൂടെയും ആന്‍ഡ്രോയ്‌ഡ്‌ ഐഒഎസ്‌ മൊബൈല്‍ ആപ്പ്‌ വഴിയും ആദ്യ ദിവസം മുതല്‍ പര്‍ച്ചേസ്‌ ചെയ്യാന്‍ അവസരം ഒരുക്കുന്ന ആദ്യത്തെ ഇ-കൊമേഴ്‌സ്‌ പോര്‍ട്ടല്‍ എന്ന പ്രത്യേകതയും ടാറ്റാ ക്ലിക്കിനുണ്ട്‌. 
വസ്‌ത്രങ്ങള്‍, ഇലക്‌ട്രോണിക്‌ ഉപകരണങ്ങള്‍, പാദരക്ഷകള്‍ എന്നിവയുടെ മുന്തിയ ബ്രാന്‍ഡുകളെ കൂടാതെ ടാറ്റാ ക്ലിക്ക്‌ ഡോട്ട്‌കോം-ല്‍ മാത്രം ലഭ്യമാകുന്ന ബ്രാന്‍ഡുകളും ടാറ്റയുടെ ഇ-കൊമേഴ്‌സ്‌ പോര്‍ട്ടലില്‍ നിന്ന്‌ ഉപഭോക്താക്കള്‍ക്ക്‌ തിരഞ്ഞെടുക്കാം. ഓണ്‍ലൈനില്‍ എളുപ്പത്തില്‍ ലഭ്യമാകാത്ത അന്താരാഷ്ട്ര ഫാഷന്‍, ആഢംഭര ബ്രാന്‍ഡുകളും ഈ പോര്‍ട്ടലിലൂടെ ടാറ്റാ അവതരിപ്പിക്കുന്നു. 99 രൂപ മുതല്‍ വിലയുള്ള രണ്ടു ലക്ഷത്തിലധികം ഉല്‍പന്നങ്ങള്‍ ടാറ്റാ ക്ലിക്കില്‍ നിന്നും വാങ്ങാം.
വിവിധ തരം ബ്രാന്‍ഡുകളുമായുള്ള സഹകരണത്തില്‍ ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈനായി തിരഞ്ഞെടുക്കാനും ബ്രാന്‍ഡുകളുടെ തന്നെ സ്‌റ്റോറില്‍ നിന്ന്‌ അവ ഓണ്‍ലൈന്‍ വിലയില്‍ വാങ്ങുവാനും, തിരികെ നല്‍കാനും സാധിക്കും. ടാറ്റാ ക്ലിക്ക്‌ ഡോട്ട്‌കോമിന്റെ ഈ ഫിജിറ്റല്‍ സേവനങ്ങള്‍ 12 ബ്രാന്‍ഡുകളുമായുള്ള പങ്കാളിത്തത്തിലൂടെ 500-ല്‍ പരം സ്റ്റോറുകളില്‍ ലഭ്യമാണ്‌.
ടാറ്റാ ക്ലിക്കിന്റെ സേവനം 23 സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളിലും അടക്കം 689 പട്ടണങ്ങളില്‍ ലഭ്യമാണ്‌.