Breaking News

Trending right now:
Description
 
Jun 08, 2016

മോദി എട്ടിന് യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യും

Mathewkutty Easow
image
വാഷിംഗ്ടണ്‍: മൂന്നുദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എട്ടിന് രാവിലെ ഒന്‍പതിന് (വാഷിംഗ്ടണ്‍ സമയം) യുഎസ് സെനറ്റിന്റെയും പ്രതിനിധിസഭയുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. ഹൗസ് സ്പീക്കര്‍ പോള്‍ റയന്‍ ചുമതലയേറ്റ 2015 സെപ്റ്റംബറിനു ശേഷം ആദ്യമായാണ് ഒരു വിദേശ രാഷ്ട്രതലവന്‍ യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യുന്നത്.
ഈ ചരിത്ര സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബിന്റെ (ഐഎപിസി) പ്രസിഡന്റും സൗത്ത് ഏഷ്യന്‍ ടൈംസ് മാനേജിംഗ് എഡിറ്ററുമായ പര്‍വീണ്‍ ചോപ്രയ്ക്കും മലയാളിയും ഐഎപിസിയുടെയും ജയ്ഹിന്ദ് വാര്‍ത്തയുടെയും ചെയര്‍മാനുമായ ജിന്‍സ്‌മോന്‍ പി. സക്കറിയയ്ക്കും  ക്ഷണം ലഭിച്ചു. 
 
പതിറ്റാണ്ടുകളായി അമേരിക്കയില്‍ മാധ്യമപ്രവര്‍ത്തനം നടത്തുന്ന പര്‍വീണ്‍ ചോപ്ര സൗത്ത് ഏഷ്യന്‍ ടൈംസിന്റെ മാനേജിംഗ് എഡിറ്ററാണ്. ഇന്ത്യയില്‍ നിരവധി ദേശീയ പത്രങ്ങളില്‍ പ്രവര്‍ത്തിച്ച പാരമ്പര്യവുമായാണ് ഇദ്ദേഹം അമേരിക്കയിലെത്തി മാധ്യമപ്രവര്‍ത്തനം തുടര്‍ന്നത്. ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബിന്റെ പ്രസിഡന്റായി ആ സംഘടനയെ മികച്ച രീതിയില്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനിടെയാണ് മോദിയുടെ സന്ദര്‍ശനം റിപ്പോര്‍ട്ട് ചെയ്യാന്‍ അവസരം ലഭിക്കുന്നത്. 
 
ജയ്ഹിന്ദ് ടിവിയുടെ അമേരിക്കയിലെ ഡയറക്ടര്‍കൂടിയായ ജിന്‍സ് മോന്‍ പി. സക്കറിയ.