Breaking News

Trending right now:
Description
 
Jun 04, 2016

ബോക്‌സിംഗ്‌ ഇതിഹാസം മുഹമ്മദ്‌ അലി അന്തരിച്ചു

image ബോക്‌സിംഗ്‌ റിംഗുകളെ വിറപ്പിച്ച്‌ മൂന്ന്‌ തവണ ലോകഹെവിവെയ്‌റ്റ്‌ കിരീടങ്ങള്‍ സ്വന്തമാക്കിയ ഇതിഹാസം മുഹമ്മദ്‌ അലി അന്തരിച്ചു. ഫീനിക്‌സില്‍ എഴുപത്തിനാലാം വയസിലായിരുന്നു അന്ത്യം. 32 വര്‍ഷമായി പാര്‍ക്കിന്‍സണ്‍സ്‌ രോഗത്തിന്‌ ചികിത്സയിലായിരുന്നു അലി കഴിഞ്ഞ കുറെ ദിവസങ്ങളായി ശ്വാസതടസം മൂലം പ്രയാസത്തിലായിരുന്നു. സംസ്‌കാരം കെന്റക്കിയിലെ ലൂയിവില്ലയില്‍. 

അമേരിക്കയില്‍ 1942 ജനുവരി 17-ന്‌ ജനിച്ച കാഷ്യസ്‌ ക്ലേ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കൗമാരക്കാരന്‍ ജിംനേഷ്യത്തില്‍ ചേര്‍ന്നതോടെയാണ്‌ ബോക്‌സിംഗിലേയ്‌ക്ക്‌ ആകൃഷ്ടനാകുന്നത്‌. പത്തൊന്‍പതാം വയസില്‍ 81 കിലോ വിഭാഗത്തില്‍ ലൈറ്റ്‌ ഹെവിവെയ്‌റ്റ്‌ ബോക്‌സിംഗ്‌ കിരീടം നേടി.

1960-ല്‍ ലോകശ്രദ്ധ നേടിയ ക്ലേ നാലു വര്‍ഷത്തിനുശേഷം ഇസ്ലാം മതം സ്വീകരിച്ച്‌ മുഹമ്മദ്‌ അലിയായി മാറി. 1964-ല്‍ ലോക കിരീടം നേടിയ അലി വിയറ്റ്‌നാം യുദ്ധത്തിന്‌ സന്നദ്ധനായില്ല എന്ന പേരില്‍ കിരീടം തിരിച്ചെടുക്കപ്പെട്ടു.