Breaking News

Trending right now:
Description
 
Jun 03, 2016

സാംസങിന്റെ പുതിയ 500 ജിബി സോളിഡ്‌സ്‌റ്റേറ്റ്‌ഡ്രൈവ്‌വിപണിയില്‍

image കൊച്ചി: സാംസങ്‌ വര്‍ദ്ധിച്ച വേഗതയും മികച്ച സംഭരണ ശേഷിയുമുള്ള പുതിയ 500 ജിബി 750 ഇവിഒസോളിഡ്‌സ്‌റ്റേറ്റ്‌ഡ്രൈവ്‌ (എസ്‌എസ്‌ഡി) വിപണിയിലിറക്കി. 120 ജിബി, 250 ജിബി, 500 ജിബി എന്നീ സ്റ്റോറേജ്‌ശേഷിയുള്ള എസ്‌എസ്‌ഡി ഡ്രൈവ്‌ ലഭ്യമാണ്‌. എന്‍എഎന്‍ഡി ഫ്‌ളാഷ്‌ സാങ്കേതികവിദ്യയിലാണ്‌ എസ്‌എസ്‌ഡി പ്രവര്‍ത്തിക്കുന്നത്‌.

ഡൈനാമിക്‌ തെര്‍മല്‍ഗാര്‍ഡ്‌ പ്രൊട്ടക്ഷന്‍, റാപിഡ്‌മോഡ്‌, എംജിഎക്‌സ്‌ കണ്‍ട്രോളര്‍തുടങ്ങിയ സവിശേഷതകളോടെയാണ്‌സാംസങ്‌ 500 ജിബി 750 ഇവിഒ എസ്‌എസ്‌ഡി വിപണിയിലെത്തുന്നത്‌.

ജൂലൈമുതല്‍ അന്‍പതിലധികം രാജ്യങ്ങളില്‍ ലഭ്യമാകുന്ന 750 ഇവിഒ 500 ജിബിയുടെ ഇന്ത്യയിലെവില 12,999 രൂപയാണ്‌. 750 ഇവിഒ 500 ജിബിക്ക്‌ 3 വര്‍ഷത്തെ പരിമിത വാറണ്ടിയോ അല്ലെങ്കില്‍ 100 ടെറാബൈറ്റ്‌റിട്ടണ്‍ (ടിബിഡബ്യൂ) ഉപഭോക്താക്കള്‍ക്ക്‌ ലഭ്യമാണ്‌.