Breaking News

Trending right now:
Description
 
Jun 03, 2016

അബദ്ധ ധാരണകളുണ്ടാക്കുന്ന ചിത്രങ്ങളുള്ള പരസ്യങ്ങള്‍ ഒഴിവാക്കണമെന്നു ടി.ആര്‍.എ

image ആലപ്പുഴ: വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള പരസ്യങ്ങളില്‍ നിന്ന് അബദ്ധ ധാരണകളുണ്ടാക്കുന്ന ചിത്രങ്ങള്‍ ഒഴിവാക്കണമെന്നു അധികൃതരോട് തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ (ടി.ആര്‍.എ) പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ അഭ്യര്‍ഥിച്ചു.

ഉദാഹരണത്തിന്, കായലിലൂടെ പോകുന്ന ഹൗസ് ബോട്ടിന്റെ വേലിക്കെട്ടില്ലാത്ത മുന്‍വശത്ത് അലക്ഷ്യമായി ആഹഌദിക്കുന്നവരുടെ ചിത്രം ഉള്‍പ്പെടുത്തിയിട്ടുള്ള കേരള ടൂറിസത്തിന്റെ പരസ്യം സഞ്ചാരികളെ അങ്ങനെയൊക്കെ പെരുമാറാന്‍ പ്രേരിപ്പിക്കും. വള്ളത്തിന്റെ മുന്‍പില്‍ കാല് പുറത്തോട്ട് ഇട്ടിരിക്കുന്നതും നിന്നു ചൂണ്ടയിടുന്നതും യാത്രക്കാരില്‍ ഒരാള്‍ തന്നെ ഹൗസ് ബോട്ട് ഓടിക്കുന്നതും മറ്റും തെറ്റായ സന്ദേശമാണ് നല്കുന്നത്. അങ്ങനെയൊക്കെ ചെയ്യാന്‍ യുവാക്കളായ സഞ്ചാരികള്‍ വാശിപിടിക്കാറുണ്ടെന്നു ആലപ്പുഴയിലെ ഹൗസ് ബോട്ട് രംഗത്തുള്ളവര്‍ പറയുന്നു. അത് അപകടങ്ങള്‍ക്കു കാരണമാകുന്നുമുണ്ട്.