Breaking News

Trending right now:
Description
 
Jun 02, 2016

ലോക്‌നാഥ്‌ ബെഹ്‌റ ചുമതലയേറ്റു

image സംസ്ഥാന പൊലീസ്‌ മേധാവിയായി ഡിജിപി ലോക്‌നാഥ്‌ ബെഹ്‌റ ചുമതലയേറ്റു. ഇന്നലെ തിരുനന്തപുരം വഴുതക്കാട്‌ പൊലീസ്‌ ആസ്ഥാനത്ത്‌ നടന്ന ചടങ്ങിലാണ്‌ അദ്ദേഹം അധികാരമേറ്റത്‌. സ്ഥലംമാറ്റത്തില്‍ പ്രതിഷേധിച്ച്‌ ഡിജിപി ടി.പി.സെന്‍കുമാര്‍ അവധിയില്‌ പ്രവേശിച്ചതിനാല്‍ ഹെഡ്‌ ക്വാര്‍ട്ടേഴ്‌സ്‌ എഡിജിപി അനില്‍ കാന്തില്‍ നിന്നാണ്‌ ബെഹ്‌റ ബാറ്റണ്‍ സ്വീകരിച്ചത്‌. ധീരസ്‌മൃതി മണ്ഡപത്തില്‍ പുഷ്‌പചക്രം അര്‍പ്പിച്ച ശേഷം അദ്ദേഹം സേനയുടെ ഗാര്‍ഡ്‌ ഓഫ്‌ ഓണര്‍ ഏറ്റുവാങ്ങി. ഡിജിപിയുടെ ഓഫീസിലെത്തിയ അദ്ദേഹത്തെ ജയില്‍ മേധാവി ഋഷിരാജ്‌ സിംഗ്‌ പൂച്ചെണ്ടുനല്‍കി സ്വീകരിച്ചു. 1985 ബാച്ചുകാരനായ ലോക്‌നാഥ്‌ ബെഹ്‌റ രാജ്യാന്തര ശ്രദ്ധ നേടിയ പല കേസുകളിലും അന്വേഷണ ചുമതല വഹിച്ചിട്ടുണ്ട്‌. 2009ലെ മുംബൈസ്‌ സ്‌ഫോടനപരമ്പര, പശ്ചിമ ബംഗാളിലെ പുരുലിയയില്‍ ആയുധം നിക്ഷേപിച്ച സംഭവം, ഇന്ത്യന്‍ വിമാനം ഭീകരര്‍ കാബൂളിലെ കാന്‍ഡഹാറിലേക്ക്‌ റാഞ്ചിയ സംഭവം എന്നിവയിലൊക്കെ ബെഹ്‌റയുടെ അന്വേഷണ മേല്‍നോട്ടം നിര്‍ണായക വെളിപ്പെടുത്തലിലേക്കു നയിച്ചിരുന്നു. ബെഹ്‌റ ഒഡീഷ പുരി സ്വദേശിയാണ്‌. അദ്ദേഹത്തിന്‌ ഇനി അഞ്ചു വര്‍ഷം കാലാവധിയുണ്ട്‌. പെരുമ്പാവൂര്‍ ജിഷ കൊലക്കേസ്‌ വെല്ലുവിളിയാണെന്നും അതിലെ പ്രതിയെ കണ്ടെത്തുന്നതിനാണു പ്രഥമ പരിഗണനയെന്നും ബെഹ്‌റ മാധ്യമ പ്രവര്‍ത്തകരോട്‌ പിന്നീട്‌ വ്യക്തമാക്കി.