Breaking News

Trending right now:
Description
 
Jun 02, 2016

പിണറായിയുടെ മുല്ലപ്പെരിയാര്‍ പരാമര്‍ശം; പ്രതിഷേധ കത്തുമായി വിഎസ്‌

image മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വിവാദ പ്രസ്‌താവനക്കെതിരേ വി.എസ്‌. അച്യുതാനന്ദന്‍ പാര്‍ട്ടി നേതൃത്വത്തിനു കത്തുനല്‍കി. പിണറായിയുടെ പ്രസ്‌താവന ഇടതുമുന്നണി ചര്‍ച്ച ചെയ്യണമെന്നാണ്‌ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌. മുല്ലപ്പെരിയാര്‍ വിഷയം പാര്‍ട്ടി സെക്രട്ടേറിയറ്റ്‌ ചര്‍ച്ച ചെയ്‌തിരുന്നോ എന്ന കാര്യം തനിക്കറിയില്ലെന്നും എന്നാല്‍, മുഖ്യമന്ത്രിയുടെ പ്രസ്‌താവന ഇടതു മുന്നണിയുടെ നിലപാടിനു വിരുദ്ധമാണെന്നും വി.എസ്‌ കത്തില്‍ പറയുന്നു. പിണറായിയുടെ പ്രസ്‌താവന ജനങ്ങളില്‍ ആശങ്കയുണ്ടാക്കിയിരിക്കുകയാണ്‌. ഇത്‌ ഇടതുമുന്നണിയില്‍ ചര്‍ച്ചചെയ്‌ത്‌ അടിയന്തരമായി വ്യക്‌തത വരുത്തണം. ഇക്കാര്യത്തില്‍ മുന്നണിയിലെ മറ്റു കക്ഷികളുടെ അഭിപ്രായം എന്താണെന്നും ആരായേണ്ടതുണ്ട്‌. ഒത്തിരി നിയമപ്രശ്‌നമുള്ള ഒരു വിഷയം ലാഘവത്തോടെ കാണുന്നതു ശരിയല്ല. ഏതെങ്കിലും തലത്തില്‍ ചര്‍ച്ച ചെയ്‌തിട്ടാണോ ഈ നയംമാറ്റത്തിനു കാരണമെന്നു വി.എസ്‌ ചോദിക്കുന്നു. സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം വിഎസിന്റെ ആദ്യത്തെ വിയോജിപ്പ്‌ രേഖപ്പെടുത്തലാണിത്‌. അണക്കെട്ടിനു ബലക്ഷയമില്ലെന്ന വിദഗ്‌ധ സമിതിയുടെ റിപ്പോര്‍ട്ട്‌ ശരിവയ്‌ക്കുന്ന തരത്തിലായിരുന്നു പിണറായി ഡല്‍ഹിയില്‍ പ്രസ്‌താവന നടത്തിയത്‌.