Breaking News

Trending right now:
Description
 
Jun 01, 2016

മദ്യം, മയക്കുമരുന്നിനെതിരേ പ്രചരണങ്ങള്‍ക്ക്‌ സച്ചിന്‍ ബ്രാന്റ്‌ അംബാസിര്‍

image കേരളത്തില്‍ വര്‍ധിച്ചു വരുന്ന മദ്യം, മയക്കുമരുന്ന്‌ ഉപയോഗങ്ങള്‍ക്കതിരെയുള്ള പ്രചരണത്തിന്‌ ക്രിക്കറ്റ്‌ ഇതിഹാസത്തിന്റെ പൂര്‍ണ പിന്തുണ. ഇതിനെതിരായ പ്രചരണങ്ങള്‍ക്ക്‌ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ബ്രാന്റ്‌ അംബാസിഡറാകും. തിരുവനന്തപുരത്ത്‌ മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്നു രാവിലെ നടത്തിയ കൂടിക്കാഴ്‌ചയിലാണ്‌ കേരളത്തിന്റെ ഈ ആവശ്യം സച്ചിന്‍ സ്വീകരിച്ചത്‌. കൂടിക്കാഴ്‌ചയ്‌ക്കുശേഷം ഇരുവരും സംയുക്തമായി വാര്‍ത്താസമ്മേളനവും നടത്തി. കേരളത്തിന്റെ ആവശ്യം സച്ചിന്‍ സ്വീകരിച്ചുവെന്നും ബാക്കി കാര്യങ്ങള്‍ പിന്നീട്‌ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തിന്റെ കായിക രംഗത്ത്‌, പ്രത്യേകിച്ച്‌ ഫുട്‌ബോള്‍ മേഖലയിലെ പുതിയ സാധ്യതകളെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാനാണു സച്ചിന്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്‌. കേരളത്തില്‍ ഫുട്‌ബോള്‍ അക്കാദമി തുടങ്ങുമെന്ന്‌ സച്ചിന്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്‌ച്ച കായികരംഗത്തിനു ഗുണകരമാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. സച്ചിന്റെ ഭാര്യ അഞ്‌ജലി, ചലച്ചിത്ര താരങ്ങളായ നാഗാര്‍ജ്ജുന, ചിരഞ്‌ജീവി എന്നിവരും സച്ചിനൊപ്പം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു.