Breaking News

Trending right now:
Description
 
Jan 04, 2013

എന്‍ജിഐ ഫൗണ്ടേഷന്‍ 9 എന്‍ആര്‍ഐ അച്ചീവേഴ്‌സിനെ ആദരിക്കുന്നു

image
കൊച്ചി: ന്യൂ ഗ്ലോബല്‍ ഇന്ത്യന്‍ ഫൗണ്ടേഷന്‍, വിവിധ രാജ്യങ്ങളില്‍ മികവ്‌ തെളിയിച്ച ഒന്‍പത്‌ നോണ്‍-റെസിഡന്റ്‌ ഇന്ത്യക്കാരെ ആദരിക്കുന്നു. എന്‍ജിഐ എന്ന പേരില്‍ പ്രസിദ്ധീകരണങ്ങള്‍ നടത്തുന്ന ഫൗണ്ടേഷന്‍ ജനുവരി അഞ്ചിന്‌ ശനിയാഴ്‌ചയാണ്‌ കൊച്ചി ഹോട്ടല്‍ ഡ്രീമില്‍ പരിപാടി സംഘടിപ്പിക്കുന്നത്‌. 

ഇന്ത്യന്‍ യുവാക്കാള്‍ക്കായി വിവിധ സ്‌കില്ലുകള്‍ വളര്‍ത്തിയെടുക്കുന്നതിനും സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും ഒരു മാസിക പ്രസിദ്ധീകരിക്കുന്നതിനുമാണ്‌ ശ്രദ്ധ ചെലുത്തുന്നത്‌. ഇന്ത്യയ്‌ക്കുവെളിയിലുള്ള ഏതാണ്ട്‌ 30 ദശലക്ഷം ഇന്ത്യക്കാരെ കേന്ദ്രീകരിച്ച്‌ സാമൂഹിക പരിപാടികളും പോര്‍ട്ടലുകളും പബ്ലിക്കേഷനുകളും നടത്തുകയാണ്‌ ഫൗണ്ടേഷന്‍. ജയ്‌പൂര്‍ പ്രവാസി ഭാരതീയ ദിവസിലും ന്യൂയോര്‍ക്ക്‌ ഗ്ലോബല്‍ ഇന്ത്യന്‍ ബിസിനസ്‌ മീറ്റിലും നടത്തിയതിനു തുടര്‍ച്ചയായി ഒന്‍പത്‌ എന്‍ആര്‍ഐ അച്ചീവേഴ്‌സിന്‌ എന്‍ജിഐ എക്‌സലന്‍സ്‌ അവാര്‍ഡുകള്‍ നല്‌കും. യുകെ, യുഎസ്‌എ, ന്യൂസിലാന്‍ഡ്‌, സൗത്ത്‌ ആഫ്രിക്ക, യുഎഇ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ളവരാണ്‌ ആദരിക്കപ്പെടുന്നത്‌. 

വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ സമൂഹത്തിന്‌ മാതൃകയാകുന്നവരെ ആദരിക്കുന്നതിനാണ്‌ അവാര്‍ഡ്‌ ഓഫ്‌ എക്‌സലന്‍സ്‌ നല്‌കുന്നതെന്ന്‌ എന്‍ജിഐ ഫൗണ്ടേഷന്‍ മാനേജിംഗ്‌ ട്രസ്റ്റിയും മാഗസിന്‍ എഡിറ്ററുമായ പ്രഫ. ഉജ്ജ്വല്‍ കെ. ചൗധരി പറഞ്ഞു. ഇതുവഴി ഇന്ത്യന്‍ യുവാക്കള്‍ക്കും ഇന്ത്യയില്‍ വേരുകളുളള വിദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കും പ്രചോദനം നല്‌കുകയുമാണ്‌ ലക്ഷ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവില്‍ ഡല്‍ഹി, ദുബായ്‌, ഡര്‍ബാന്‍, സിംഗപ്പൂര്‍, ലണ്ടന്‍ എന്നിവിടങ്ങളില്‍നിന്നാണ്‌ എന്‍ജിഐ മാഗസിന്‍ പ്രസിദ്ധീകരിക്കുന്നത്‌.