Breaking News

Trending right now:
Description
 
May 31, 2016

വിഎസിന്‌ കാബിനറ്റ്‌ റാങ്കുളള പദവി നല്‍കും

image മുതിര്‍ന്ന നേതാവ്‌ വി.എസ്‌.അച്യുതാനന്ദന്‌ കാബിനറ്റ്‌ റാങ്കുള്ള പദവി നല്‍കാന്‍ സിപിഎം പൊളിറ്റ്‌ ബ്യൂറോ തീരുമാനിച്ചു. സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഇടപെടലില്ലാത്ത രീതിയിലുള്ള പദവിനല്‍കണമെന്നാണ്‌ തീരുമാനം. എന്നാല്‍, എന്തുപദവി എന്നകാര്യത്തില്‍ ധാരണയായിട്ടില്ല. അതേസമയം, വിഎസിന്‌ പ്രതിപക്ഷനേതാവ്‌ എന്ന നിലയില്‍ ലഭിച്ചുകൊണ്ടിരുന്ന എല്ലാ ആനുകൂല്യങ്ങളും നല്‍കും. മുഖ്യമന്ത്രിയുടെ കീഴിലല്ലാത്തതും സ്വതന്ത്ര അധികാരമുളളതും ഇരട്ടപ്പദവി നിയമം ബാധകമാകാത്ത തരത്തിലുള്ള പദവി നല്‍കാനാണ്‌ സാധ്യത. വിഎസിനെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ തിരികെ പ്രവേശിപ്പിക്കുന്നതിനു മുന്നോടിയായി പൊളിറ്റി ബ്യൂറോ കമ്മിഷന്‍ ഉടന്‍ നടപടികള്‍ അവസാനിപ്പിക്കുന്നതിനും തീരുമാനമായിട്ടുണ്ട്‌. പദവി സംബന്ധിച്ചു കൃത്യമായ ധാരണ ആയാലുടന്‍ വിഷയം എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യണം. തുടര്‍ന്നു മന്ത്രിസഭ ഔദ്യോഗിക തീരുമാനമെടുക്കണം. തീരുമാനമെടുക്കുംമുമ്പ്‌ വിഎസിന്റെ അഭിപ്രായവും ചോദിക്കാനാണ്‌ പൊളിറ്റ്‌ ബ്യൂറോയുടെ തീരുമാനം. വിഎസിന്‌ പുതിയ പദവി നല്‍കുമ്പോള്‍ സംസ്ഥാനത്ത്‌ രണ്ട്‌ അധികാരകേന്ദ്രങ്ങള്‍ ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കണമെന്നും നിര്‍ദേശമുയര്‍ന്നിട്ടുണ്ട്‌. കാബിനറ്റ്‌ റാങ്കോടെ മന്ത്രിസഭാ ഉപദേശകസമിതി ചെയര്‍മാനാക്കുക, എല്‍ഡിഎഫിന്റെ ചെയര്‍മാനാക്കുക, സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ വിഎസ്‌ സീതാറാം യെച്ചൂരിക്ക്‌ കത്ത്‌ നല്‍കിയിരുന്നു. പിണറായി വിജയന്‍ മുഖ്യമന്ത്രിയാകുമെന്നു തീരുമാനിച്ചപ്പോള്‍ തന്നെ വിഎസിന്‌ ഇപ്പോഴുള്ള സൗകര്യങ്ങള്‍ നിലനിര്‍ത്താന്‍ തക്ക പദവി നല്‍കണമെന്നു സംസ്ഥാന നേതാക്കാള്‍ നേരത്തെ തീരുമാനിച്ചിരുന്നു. ജോയിയുടെ ഭാര്യ മറിയാമ്മ നല്‍കിയ പരാതിയില്‍ പൊലീസ്‌ നടത്തിയ അന്വേഷണത്തിലാണ്‌ ക്രൂരകൊലപാതകം പുറത്തുകൊണ്ടുവന്നത്‌.