Breaking News

Trending right now:
Description
 
May 29, 2016

ഓസ്‌ട്രേലിയയില്‍ മരിച്ച സഹോദരിമാരുടെ മൃതദേഹം ചൊവ്വാഴ്‌ച നാട്ടിലെത്തിക്കും

image ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയ്‌നില്‍ വാഹനാപകടത്തില്‍ മരിച്ച സഹോദരിമാരായ കാണക്കാരി പ്ലാപ്പള്ളില്‍ അഞ്‌ജു മാത്യു (23), ആഷമാത്യു (18) എന്നിവരുടെ മൃതദേഹങ്ങള്‍ ചൊവ്വാഴ്‌ച പുലര്‍ച്ചെ നാട്ടിലെത്തിക്കും. സിംഗപ്പൂര്‍ എയര്‍ലൈന്‍സ്‌ വിമാനത്തില്‍ കൊണ്ടുവരുന്ന മൃതദേഹങ്ങള്‍ നെടുമ്പാശേരി വിമാനത്താവളത്തിലാണ്‌ എത്തിക്കുക. മൂത്ത സഹോദരിയുടെ ഭര്‍ത്താവ്‌ അനീഷ്‌ ജോര്‍ജ്‌ ഒപ്പമുണ്ടാകും. മലയാളിയായ ഡപ്യൂട്ടി ഹൈക്കമീഷണര്‍ എ.അജയ്‌കുമാറിന്റെ ശ്രമഫലമായി ഓസ്‌ട്രേലിയന്‍ പൊലീസ്‌ നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍, വിമാനടിക്കറ്റ്‌ സാങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി നിഷേധിച്ചതാണ്‌ ഇത്രയും വൈകാന്‍ കാരണം. അവിടുത്തെ മലയാളി സമൂഹവും ടിക്കറ്റിനായും മറ്റും ശ്രമിച്ചിരുന്നു. ഉമ്മന്‍ചാണ്ടി, ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ എന്നിവര്‍ നിരന്തരം ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ്‌ സിംഗപ്പൂര്‍ എയര്‍ലൈന്‍സ്‌ വഴങ്ങിയത്‌. ചൊവ്വാഴ്‌ച പുലര്‍ച്ചെ നാട്ടിലെത്തിക്കുന്ന മൃതദേഹങ്ങള്‍ പിന്നീട്‌ കാണക്കാരിയിലെ വീട്ടില്‍ എത്തിക്കും. പൊതുദര്‍ശനവും പ്രാര്‍ഥനയ്‌ക്കും ശേഷം 10.30ന്‌ പട്ടിത്താനം രത്‌നഗിരി സെന്റ്‌ തോമസ്‌ പള്ളിയില്‍ സംസ്‌കരിക്കും.