Breaking News

Trending right now:
Description
 
May 29, 2016

വിഎസ്‌ ഇനി വാടകവീട്ടിലേക്ക്‌

image പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയുന്ന വി.എസ്‌.അച്യുതാനന്ദന്‍ തിരുവനന്തപുരം തമ്പുരാന്‍മുക്കിലുള്ള വാടകവീട്ടിലേക്ക്‌ ഉടന്‍ മാറും. കഴിഞ്ഞദിവസം അദ്ദേഹം വീടുപോയി കണ്ട്‌ സൗകര്യങ്ങള്‍ ഉറപ്പുവരുത്തിയിരുന്നു. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ്‌ ഹൗസിലാണു വിഎസ്‌ താമസിച്ചിരുന്നത്‌. ഇന്നു പുതിയ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കുമ്പോള്‍ അദ്ദേഹത്തിനു ഈ വീട്‌ കൊടുക്കേണ്ടിവരും. തിരഞ്ഞെടുപ്പു ഫലം വരുന്നതിനു മുമ്പേ വിഎസ്‌ വാടകവീടിനായി അന്വേഷണം തുടങ്ങിയിരുന്നു. ഇതിനോടകം പല വീടുകള്‍ നോക്കിയെങ്കിലും വിഎസിനു ഇഷ്ടപ്പെട്ടത്‌ തമ്പുരാന്‍ മുക്കിലെ വീടാണ്‌. രണ്ടുദിവസത്തിനകം വാടക വീട്ടിലേക്ക്‌ മാറാനാണ്‌ തീരുമാനം. വിഎസിന്‌ കാബിനറ്റ്‌ റാങ്കോടെ പുതിയ പദവി ലഭിക്കുകയാണെങ്കില്‍ വിഎസിനു സര്‍ക്കാര്‍ വീടും മറ്റു സൗകര്യങ്ങളുമെല്ലാം തുടര്‍ന്നും ഉണ്ടാകും. കഴിഞ്ഞ പതിനഞ്ചുവര്‍ഷമായി ക്ലിഫ്‌ ഹൗസിലും കാന്റോണ്‍മെന്റ്‌ ഹൗസിലുമായി മാറിമാറി താമസിക്കുകയായിരുന്നു വി.എസ്‌.അച്യുതാനന്ദന്‍.