Breaking News

Trending right now:
Description
 
May 29, 2016

മുല്ലപ്പെരിയാര്‍ അണക്കെട്ടിനു ബലക്ഷയമില്ലെന്ന റിപ്പോര്‍ട്ട്‌ പരിഗണിക്കുമെന്ന്‌ പിണറായി

image മുല്ലപ്പെരിയാര്‍ അണക്കെട്ടിനു ബലക്ഷയമില്ലെന്ന വിദഗ്‌ധ സമിതിയുടെ റിപ്പോര്‍ട്ട്‌ പരിഗണിച്ചു കാര്യങ്ങളെ സമീപിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍ വ്യക്തമാക്കി. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ആശങ്കകള്‍ ഉയര്‍ത്തിക്കൊണ്ടുള്ള സമീപനങ്ങളുടെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. പുതിയ ഡാം ഇപ്പോള്‍ വേണമെന്നു തോന്നുന്നില്ല. പുതിയ അണക്കെട്ട്‌ വേണമെങ്കില്‍ നിലവിലുള്ള അണക്കെട്ട്‌ എന്തു ചെയ്യുമെന്നു പിണറായി ചോദിച്ചു. അണക്കെട്ടിന്റെ പേരില്‍ അനാവശ്യ വികാരങ്ങള്‍ ഉണര്‍ത്തേണ്ടതില്ലെന്നും തമിഴുനാടുമായി ഉഭയകക്ഷി ചര്‍ച്ചയാകാമെന്നും പിണറായി വ്യക്തമാക്കി. ഇക്കാലമത്രയും മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയിലായിരുന്നു കേരളത്തിന്റെ ആശങ്ക. എന്നാല്‍, ഇതു സംബന്ധിച്ചു പഠനം നടത്തിയ സമിതികളെല്ലാം തന്നെ ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്ന റിപ്പോര്‍ട്ടുകളിലാണ്‌ എത്തിച്ചേര്‍ന്നിരിക്കുന്നത്‌. ഈ റിപ്പോര്‍ട്ട്‌ നിലനില്‍ക്കുന്നുണ്ട്‌. മുല്ലപ്പെരിയാറിനെ സംഘര്‍ഷ പ്രശ്‌നമായി ഉയര്‍ത്തുകയല്ല വേണ്ടത്‌. മറിച്ചു പരിഹാരം കാണുകയാണു വേണ്ടത്‌. ജലനിരപ്പ്‌ ഉയര്‍ത്താന്‍ അനുവദിക്കില്ലെന്നും പിണറായി വ്യക്തമാക്കി.