Breaking News

Trending right now:
Description
 
May 27, 2016

രമേശ്‌ ചെന്നിത്തല പ്രതിപക്ഷ നേതാവാകും

image ഹരിപ്പാട്‌ എംഎല്‍എ രമേശ്‌ ചെന്നിത്തല പ്രതിപക്ഷ നേതാവാകും. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ്‌ വി.എം.സുധീരന്‍, എന്നിവര്‍ നടത്തിയ ഉഭയകക്ഷി ചര്‍ച്ചയിലാണ്‌ ഇതുസംബന്ധിച്ച ധാരണ. വെള്ളിയാഴ്‌ച രാവിലെ കെപിസിസി ആസ്ഥാനത്തായിരുന്നു ചര്‍ച്ച. പ്രതിപക്ഷ നേതാവ്‌ സ്ഥാനത്തേക്ക്‌ കൂടുതല്‍ പേരുകള്‍ ഉയര്‍ന്നുവന്ന്‌ അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കുന്നതിനാണ്‌ നേതാക്കള്‍ മുന്‍കൈയെടുത്ത്‌ ധാരണയിലെത്തിയത്‌. ഞായറാഴ്‌ച ചേരുന്ന കോണ്‍ഗ്രസ്‌ പാര്‍ലമെന്ററി പാര്‍ട്ടി യോഗം രമേശ്‌ ചെന്നിത്തലയെ നേതാവായി തിരഞ്ഞെടുക്കുന്നതോടെ അദ്ദേഹം പ്രതിപക്ഷസ്ഥാനത്ത്‌ അവരോധിക്കപ്പെടും. പ്രതിപക്ഷ ഉപനേതാവായി കെ.സി.ജോസഫിനെ തിരഞ്ഞെടുക്കാനും നേതാക്കള്‍ക്കിടയില്‍ ധാരണയായി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി യുഡിഎഫ്‌ ചെയര്‍മാനായി തുടരും. തിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത്‌ ഉമ്മന്‍ചാണ്ടി പ്രതിപക്ഷനേതാവാകാനില്ലെന്ന്‌ നേരത്തെ വ്യക്തമാക്കിയിരുന്നു. ഘടകകക്ഷി നേതാക്കളായ പി.കെ.കുഞ്ഞാലിക്കുട്ടി, കെ.എം.മാണി എന്നിവരുമായും നേതാക്കള്‍ ഇക്കാര്യത്തില്‍ അനൗദ്യോഗിക ആശയവിനിമയം നടത്തിയിരുന്നു. ഇവരുടെ കൂടെ പിന്തുണയോടെയാണ്‌ ചെന്നിത്തലയെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക്‌ കൊണ്ടുവരാന്‍ കോണ്‍ഗ്രസ്‌ തീരുമാനിച്ചത്‌.