Breaking News

Trending right now:
Description
 
May 27, 2016

വെട്ടേറ്റ്‌ ചികിത്സയിലായിരുന്ന സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു

image തൃശൂര്‍ പൊക്കുളങ്ങരയില്‍ വെട്ടേറ്റു ചികിത്സയില്‍ കഴിഞ്ഞിരുന്ന സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു. ചെമ്പന്‍ വീട്ടില്‍ കൃഷ്‌ണന്‍കുട്ടിയുടെ മകന്‍ ശശികുമാര്‍ (43) ആണ്‌ മരിച്ചത്‌. കഴിഞ്ഞ ഞായറാഴ്‌ചരാത്രി പത്തരയോടെ പൊക്കുളങ്ങര പാലത്തിനു സമീപംവച്ചാണ്‌ വെട്ടേറ്റത്‌. വീട്ടിലേക്ക്‌ ബൈക്കില്‍ പോകുമ്പോഴായിരുന്നു ആക്രമണം. പതിയിരുന്ന നാലംഗസംഘം ബൈക്ക്‌ തടഞ്ഞു വെട്ടിവീഴ്‌ത്തുകയായിരുന്നു. സമീപത്തെ പൊന്തക്കാട്ടില്‍ അവശനിലയില്‍ കിടന്നിരുന്ന ശശികുമാറിനെ സഹോദരങ്ങളാണ്‌ പിന്നീട്‌ ആശുപത്രിയില്‍ എത്തിച്ചത്‌. ശശികുമാറിന്റെ കാ്‌ല്‍ വെട്ടേറ്റ്‌ അറ്റുപോയ നിലയിലായിരുന്നു. വെട്ടിപരുക്കേല്‍പ്പിച്ച കേസില്‍ ആറു ബിജെപി പ്രവര്‍ത്തകരെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തിരുന്നു. ഇതിനിടെയാണ്‌ ശശികുമാറിന്റെ മരണം. അക്രമികള്‍ക്കെതിരെ കൊലപാതക കുറ്റമാകും പൊലീസ്‌ ചുമത്തുക.