Breaking News

Trending right now:
Description
 
May 26, 2016

പൂവരണി പെണ്‍വാണിഭകേസ്‌: ആറുപ്രതികള്‍കുറ്റക്കാര്‍; ശിക്ഷ നാളെ വിധിക്കും

image പൂവരണി പെണ്‍വാണിഭ കേസില്‍ ഒന്നുമുതല്‍ ആറുവരെയുള്ള പ്രതികള്‍ കുറ്റക്കാരെന്ന കോടതി കോട്ടയം ജില്ലാ സെഷന്‍സ്‌ കോടതി ഒന്ന്‌ സ്‌പെഷല്‍ ജഡ്‌ജി കെ. ബാബുകണ്ടെത്തി. ശിക്ഷ വെള്ളിയാഴ്‌ച വിധിക്കും. അഞ്ചു പ്രതികളെ കോടതി വിട്ടയച്ചു. അയര്‍ക്കുന്നം സ്വദേശിയും പെണ്‍കുട്ടിയുടെ ബന്ധുവുമായ ലിസി, തീക്കോയി സ്വദേശി ജോമിനി, പൂഞ്ഞാര്‍ സ്വദേശി ജ്യോതിഷ്‌, പൂഞ്ഞാര്‍ തെക്കേക്കര സ്വദേശി തങ്കമണി, കൊല്ലം തൃക്കരുവ സ്വദേശി സതീഷ്‌കുമാര്‍, തൃശൂര്‍ പറക്കാട്ട്‌ സ്വദേശി രാഖി എന്നിവരാണ്‌ കുറ്റക്കാര്‍. കേസില്‍ 12 പ്രതികളാണ്‌ ഉണ്ടായിരുന്നത്‌. 10-ാം പ്രതി നെയ്യാറ്റിന്‍കര സ്വദേശി ഉല്ലാസ്‌ വിസ്‌താരം നടക്കുന്നതിനിടെ ജീവനൊടുക്കിയിരുന്നു. 2014 ഏപ്രില്‍ 29ന്‌ തുടങ്ങിയ വിചാരണ രണ്ടുവര്‍ഷംകൊണ്ടാണ്‌ പൂര്‍ത്തിയാത്‌.

പൂവരണി സ്വദേശിനായ എട്ടാം ക്ലാസ്‌ വിദ്യാര്‍ഥിനിയെ അയര്‍ക്കുന്നത്തുള്ള ബന്ധുവായ സ്‌ത്രീ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച്‌ പീഡിപ്പിക്കാന്‍ അവസരമൊരുക്കിയെന്നാണ്‌ കേസ്‌. പെണ്‍കുട്ടി പിന്നീട്‌ എയ്‌ഡ്‌സ്‌ രോഗം പിടിപെട്ട്‌ തേനി മെഡിക്കല്‍ കോളജില്‍ മരിച്ചു. 2007 ഓഗസ്‌റ്റ്‌ മുതല്‍ 2008 മേയ്‌ വരെ പീഡനം നടന്നതായാണ്‌ കേസ്‌. മാസങ്ങള്‍ നീണ്ട ലൈംഗിക പീഡനങ്ങള്‍ക്കൊടുവില്‍ 2008 ഓഗസ്റ്റില്‍ പെണ്‍കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലും പിന്നീട്‌ തേനി മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലും ചികിത്സിച്ചു. കോട്ടയത്തെ ആശുപത്രിയില്‍ കഴിയുമ്പോഴാണ്‌ പെണ്‍കുട്ടി പീഡനവിവരം പുറത്തു പറയുന്നത്‌. കേസില്‍ 127 സാക്ഷികളെ കോടതി വിസ്‌തരിച്ചു.