Breaking News

Trending right now:
Description
 
May 26, 2016

ഡീസല്‍വാഹനങ്ങള്‍ക്ക്‌ നിയന്ത്രണം: സംസ്ഥാനം കോടതിയിലേക്ക്‌

image രണ്ടായിരം സിസിയ്‌ക്ക്‌ മുകളിലുള്ള 10 വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കണമെന്ന ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടിയെ സമീപിക്കാന്‍ ആലോചിക്കുന്നു. ഇതുസംബന്ധിച്ച്‌ ട്രാന്‍സ്‌പോര്‍ട്ട്‌ കമ്മീഷണര്‍ ടോമിന്‍ ജെ. തച്ചങ്കരി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട്‌ ചര്‍ച്ച നടത്തി. ഇന്നു രാവിലെയാണ്‌ മുഖ്യമന്ത്രയെ കണ്ടത്‌. ട്രൈബ്യൂണലിന്റെ ഉത്തരവ്‌ സംസ്ഥാനത്തെ 25 ശതമാനം പൊതുഗതാഗതത്തെയും ബാധിക്കുമെന്ന സാഹചര്യത്തിലാണ്‌ പുതിയ നീക്കം. നിയമം നടപ്പാകുന്നതോടെ 50 ശതമാനം വാഹനങ്ങള്‍ നിരത്തില്‍നിന്നു പിന്‍വലിക്കേണ്ട സ്ഥിതിയുണ്ടാകും. ഇതു സംസ്ഥാനത്തിന്റെ സാമ്പത്തികനിലയെ കാര്യമായിതന്നെ ബാധിക്കും. ഇന്നു ഉച്ചയ്‌ക്കുശേഷം ട്രാന്‍സ്‌പോര്‍ട്ട്‌ കമ്മീഷണര്‍ ഗതാഗതമന്ത്രി എ.കെ ശശീന്ദ്രനേയുമായി കൂടിക്കാഴ്‌ച നടത്തും. ഇതിനുശേഷമേ കോടതിയില്‍ അപ്പീല്‍ നല്‍കുന്നതുസംബന്ധച്ച്‌ തീരുമാനമുണ്ടാവുകയുള്ളൂ. സുപ്രീം കോടതിയില്‍ അപ്പീല്‍ പോകുമെന്ന്‌ ട്രാന്‍സ്‌പോര്‍ട്ട്‌ കമ്മീഷണര്‍ ഉത്തരവ്‌ വന്നയുടന്‍ തന്നെ പറഞ്ഞിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ്‌ ഇന്നത്തെ നീക്കം.