Breaking News

Trending right now:
Description
 
May 26, 2016

കടല്‍ക്കൊലക്കേസ്‌: നാവികന്‌ ഇറ്റലിയിലേക്ക്‌ പോകാന്‍ അനുമതി

image കടല്‍ക്കൊല കേസില്‍ ഇന്ത്യയിലുള്ള ഇറ്റാലിയന്‍ നാവികന്‍ സാല്‍വത്തോറെ ജറോമിന്‌ നാട്ടില്‍ പോകാന്‍ സുപ്രീം കോടതി അനുമതി നല്‍കി. ഉപാധികളോടെയാണ്‌ നാവികനെ ഇറ്റലിയിലേക്ക്‌ അയക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്‌. ഇതിനായി നാവികന്‍ സമര്‍പ്പിച്ച ഹര്‍ജിയെ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്തില്ല എന്നതും ശ്രദ്ധേയമാണ്‌. രാജ്യാന്തര കോടതിയുടെ പരിഗണനയിലുള്ള കേസ്‌ തീപ്പാകുംവരെ ജറോമിന്‌ ഇറ്റലിയില്‍തന്നെ കഴിയാം. മാനുഷിക പരിഗണന മുന്‍നിര്‍ത്തിയാണ്‌ കോടതിയുടെ ഉത്തരവ്‌. ഇന്ത്യവിട്ടാലും സുപ്രീംകോടതി നിര്‍ദേശങ്ങള്‍ പാലിക്കാനും എല്ലാമാസവും കോടതി നിര്‍ദേശിക്കുന്ന ഇറ്റലിയെ പൊലീസ്‌ സ്റ്റേഷനില്‍ ജറോം ഹാജരാകണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. കടല്‍ക്കൊല കേസുമായി ബന്ധപ്പെട്ട്‌ രാജ്യാന്തര കോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ ഇന്ത്യയ്‌ക്ക്‌ അനുകൂലമായി വിധി വന്നാല്‍ തിരിച്ചുവരുമെന്ന്‌ ഇന്ത്യയിലെ ഇറ്റാലിയന്‍ അംബാസഡര്‍ രേഖാമൂലം എഴുതി നല്‍കണമെന്നും നാവികന്റെ പാസ്‌പോര്‍ട്ട്‌ ഇറ്റലിയിലെ ഇന്ത്യന്‍ എംബസിക്ക്‌ കൈമാറണമെന്നുമുള്ള ഉപാധികളോടെയാണ്‌ സുപ്രീം കോടതി അനുമതി. കഴിഞ്ഞ ഏപ്രില്‍ കേസ്‌ പരിഗണിച്ച യുഎന്‍ മധ്യസ്ഥ കോടതി ജറോമിനെ വിട്ടയയ്‌ക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള നയതന്ത്രബന്ധത്തെപ്പോലും കടല്‍ക്കൊലക്കേസ്‌ ബാധിച്ചിരുന്നു. 2012ലാണ്‌ ഇറ്റാലിയന്‍ നാവികരായ സാല്‍വത്തോറെ ജറോം, മാസിമിലിയാനോ ലെത്തോറ എന്നിവര്‍ അറസ്‌റ്റിലായത്‌. കൊല്ലം നീണ്ടകരയില്‍നിന്നു മത്സ്യബന്ധനത്തിനു പോയ രണ്ടുപേരാണ്‌ ഇവരുടെ വെടിയേറ്റ്‌ മരിച്ചത്‌. പക്ഷാഘാതത്തെ തുടര്‍ന്ന്‌ ചികിത്സയ്‌ക്കായി നാട്ടിലേക്ക്‌ പോകാന്‍ മാസിമിലിയാനോ ലെത്തോറയ്‌ക്ക്‌ കഴിഞ്ഞവര്‍ഷം കോടതി അനുമതി നല്‍കിയിരുന്നു.