Breaking News

Trending right now:
Description
 
May 26, 2016

മുന്‍സര്‍ക്കാരിന്റെ വിവാദ തീരുമാനങ്ങള്‍ പുനപരിശോധിക്കാന്‍ പുതിയ മന്ത്രിസഭ തീരുമാനം

image യുഡിഎഫ്‌ സര്‍ക്കാര്‍ കഴിഞ്ഞ ജനുവരിമുതല്‍ എടുത്ത വിവാദ തീരുമാനങ്ങളില്‍ നിയമവിരുദ്ധമായവ പുനപരിശോധിക്കാന്‍ എല്‍ഡിഎഫ്‌ മന്ത്രിസഭയുടെ ഇന്നലെ ചേര്‍ന്ന ആദ്യയോഗം തീരുമാനിച്ചു. വിവാദ തീരുമാനങ്ങള്‍ പരിശോധിച്ച്‌ പ്രശ്‌നമുള്ളവ കണ്ടെത്തുന്നതിന്‌ മന്ത്രി എ.കെ.ബാലന്‍ കണ്‍വീനറായി മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തി.  ടി.എം.തോമസ്‌ ഐസക്‌, വി.എസ്‌.സുനില്‍കുമാര്‍, മാത്യു ടി.തോമസ്‌, ഏ.കെ.ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരാണ്‌ മറ്റ്‌ അംഗങ്ങള്‍. കഴിവതും വേഗം പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്‌. കഴിഞ്ഞസര്‍ക്കാര്‍ കൊണ്ടുവന്ന ജനോപകാരപ്രദമായ ഒരു പരിപാടിയും ഈ സര്‍ക്കാര്‍ തടസപ്പെടുത്തുകയില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ആവശ്യസാധനവില പിടിച്ചുനിര്‍ത്താന്‍ സപ്ലൈകോയ്‌ക്ക്‌ ഇപ്പോള്‍ ബജറ്റില്‍ അനുവദിച്ചിരിക്കുന്ന 75 കോടി രൂപ 150 കോടിയായി ഉയര്‍ത്താനും മന്ത്രിസഭ തീരുമാനിച്ചു. ആവശ്യമെങ്കില്‍ കൂടുതല്‍ പണം അനുവദിക്കും. ക്ഷേമപെന്‍ന്‍ ആയിരം രൂപയായി ഉയര്‍ത്തും. ഒപ്പം നിലവിലുള്ള കുടിശിക പൂര്‍ണമായി കൊടുത്തുതീര്‍ക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.