Breaking News

Trending right now:
Description
 
Jan 04, 2013

ഈ പാനംപാത്രം ഉമ്മനില്‍ നിന്ന്‌ എടുത്തു മാറ്റണമേ: പിസി ജോര്‍ജ്ജ്‌..

image
ജോര്‍ജ്‌ മടത്തു, എങ്ങനെ മടുക്കാതിരിക്കും. ഇനിയും ഒറ്റയാള്‍ യുദ്ധം വയ്യ. അതുകൊണ്ട്‌ ജോര്‍ജ്ജ്‌ സാര്‍ ഇന്നലെ പൊട്ടികരഞ്ഞുകൊണ്ട്‌ പറഞ്ഞുവത്രേ. കര്‍ത്താവേ ഈ പാനപാത്രം ഉമ്മന്‍ചാണ്ടിയില്‍ നിന്ന്‌ എടുത്തുമാറ്റി പിണറായിക്ക്‌ നല്‌കണമേ..............,എങ്കിലും എന്റെ ഇഷ്ടമല്ല,.... ഇഷ്ടം നിറവേറട്ടെ, അങ്ങനെ പ്രാര്‍ത്ഥിക്കാന്‍ കാരണക്കാര്‍ നമ്മുടെ നാട്ടിലെ പാവം നാടാക്കന്മാരാണ്‌. ഈ യുഡിഎഫ്‌ സര്‍ക്കാരില്‍ ചീഫ്‌ വിപ്പ്‌ സ്ഥാനം നേടിയെടുത്തതു തന്നെ നാടാര്‍ കമ്മ്യുണിറ്റിയുടെ വികസനസ്വപ്‌നം മുന്നില്‍ കണ്ടാണ്‌.
ഇന്നലെ നമ്മുടെ നാടാക്കന്മാരുടെ സമ്മേളനത്തില്‍ ചെന്നപ്പോഴാണ്‌ നമ്മുടെ പൂഞ്ഞാര്‍ സിംഹം കോണ്‍ഗ്രസിന്റെ ചരിത്ര പുസ്‌തകത്തില്‍ നാടാക്കന്മാരുടെ പങ്കിനെക്കുറിച്ച്‌ ഒരു ഗവേഷണം നടത്തിയത്‌. അപ്പോഴാണ്‌ മനസിലായതു ഇതുവരെ കേരളത്തിലെ ഒറ്റ നാടാക്കന്മാര്‍ നൂറ്റാണ്ട്‌ പഴക്കമുള്ള കോണ്‍ഗ്രസിന്റെ കെപിസിസി പ്രസിഡന്റായിട്ടില്ല. അങ്ങനെയുള്ള കോണ്‍ഗ്രസിനെയാണ്‌ താന്‍ സ്വയം മറന്ന്‌ സ്‌നേഹിച്ചത്‌. സ്‌നേഹിക്കുക മാത്രമല്ല ചിലരെ മോഹിപ്പിച്ച്‌
കോണ്‍ഗ്രസില്‍ കൂട്ടിക്കൊണ്ടു വരുകയും ചെയ്‌തു.
ആ കോണ്‍ഗ്രസില്‍ ഒറ്റ കെപിസിസി പ്രസിഡന്റുമാര്‍ നാടാര്‍ സമുദായത്തില്‍ നിന്ന്‌ ഇതുവരെ ഉണ്ടായിട്ടില്ലെന്ന്‌ അറിഞ്ഞിരുന്നുവെങ്കില്‍ താന്‍ ഈ ചതിയ്‌ക്ക്‌ കൂട്ടു നില്‌ക്കുകയില്ലായിരുന്നു. പക്ഷേ സംഭവിച്ചു പോയി. തെറ്റു പറ്റിയാല്‍ ആ തെറ്റു സമ്മതിച്ചു കൊടുക്കുകയും തിരുത്തുകയും ചെയ്യുന്നവനാണ്‌ ജോര്‍ജ്ജ്‌. കേരള കോണ്‍ഗ്രസിലാണെങ്കില്‍ പാര്‍ട്ടി സ്ഥാനത്തിന്‌ സ്ഥിരം താരങ്ങളുണ്ട്‌.
പണ്ട്‌ അച്ചുമാമന്റെ കപടത അറിയാതെ പാവം ഈ സിംഹം പിണറായിയെ തെറി പറഞ്ഞ്‌ അച്ചുവിന്റെ കൂടെ കൂടി. ഉമ്മന്‍ സാറിനെ വിശ്വസിച്ച്‌
അതിവേഗം ഒരു പാവം നാടാനെ കോണ്‍ഗ്രസില്‍ കൊണ്ടുവന്നു. നാടാക്കന്മരുടെ സംരക്ഷണം,പുഞ്ഞാര്‍ റിയല്‍ എസ്റ്റേറ്റ്‌ മാഫിയയുടെ സംരക്ഷണം, അങ്ങനെ അശരണരെയും ആലംബഹീനരെയും കോണ്‍ഗ്രസില്‍ കൂട്ടിക്കൊണ്ടു വന്ന സംരക്ഷണം നല്‌കുകയും വെറും രണ്ടോ മൂന്നോ വോട്ടിന്‌ ഭൂരിപക്ഷമുള്ള സര്‍ക്കാരിനെ സ്വന്തം പ്രയന്‌ത്താല്‍ അതിവേഗം ഒടിച്ചുകൊണ്ടു പോകുവാന്‍ ശ്രമിക്കുകയും ചെയ്യുന്ന ജോര്‍ജ്ജ്‌. ആ ജോര്‍ജ്ജാണ്‌ പറയുന്നത്‌

`ഇങ്ങനെ ഒരു സര്‍ക്കാരിന്റെ മുഴുവന്‍ ഭാരവും ഒറ്റയ്‌ക്ക്‌ തോളിലേറ്റി എത്രനാള്‍ തുടരാനാവും?'
ജോര്‍ജ്ജില്ലായിരുന്നുവെങ്കില്‍ യുഡിഎഫ്‌ സര്‍ക്കാര്‍ പോലും ഉണ്ടാവില്ലായിരുന്നുവെന്ന്‌ അറിയാവുന്ന ചുരുക്കം ചിലരെ ഇവിടെ ഉള്ളു. ഉമ്മന്‍ സാര്‍ അധികാരത്തില്‍ ഏറി നാലുദിവസം കഴിഞ്ഞപ്പോള്‍ പാമോയിലെന്നു പറഞ്ഞ്‌ ചിലര്‍ പ്രശ്‌നം ഉണ്ടാക്കി. പ്രശ്‌നം ഉണ്ടാക്കിയ ജഡ്‌ജി ജോര്‍ജിന്റെ നാവിന്റെ ചൂടറിഞ്ഞ്‌ നാടുവിട്ടു പോയി. അങ്ങനെ ഒരു തവണ ഉമ്മന്റെ കിരീടം സെയ്‌ഫ്‌. ഉമ്മന്റെ മുള്‍കിരീടം തലയില്‍ ഇരുത്തുവാന്‍ ജോര്‍ജ്ജ്‌ കാണിക്കുന്ന ബദ്ധപ്പാട്‌ മനസിലാക്കാതെ ചില വാണാലു പിള്ളാര്‌ പ്രകൃതി സ്‌നേഹം എന്നു പറഞ്ഞിറങ്ങി. ആദ്യം ഉപദേശിച്ചു, പിന്നെ ഒരലര്‍ച്ചയായിരുന്നു. വീട്ടില്‍പോടാന്ന്‌.............
ചെക്കന്മാരുടെ പൊടി പോലും കണ്ടില്ല, അല്ല പിന്നെ.
അപ്പന്‍ പറഞ്ഞാല്‍ അനുസരിക്കാത്ത ഒരു സിനിമക്കാരന്‍ ചെക്കനു താല്‌പര്യം മനുഷ്യന്മാരോടെന്നതിനെക്കാള്‍ കാടിനോട്‌. പൂഞ്ഞാറ്റിലുമൊണ്ടടേയ്‌ കാട്‌ ഒന്നാന്തരം റബര്‍ കാട്‌ ആ കാട്ടിലാണ്‌ തന്റെ തറവാട്‌ സ്ഥിതി ചെയ്യുന്നത്‌. ആ കാട്ടില്‍ താമസിക്കുന്ന തന്നോടാണ്‌ കാടിന്റെ മഹത്വം പഠിപ്പിക്കാന്‍ സിനിമക്കാരന്‍ വന്നേക്കുന്നത്‌.
അന്ന്‌ ഭൂമാഫിയക്കാര്‍ പറഞ്ഞതാ അച്ചായ നമ്മുക്ക്‌ ഉമ്മനും കൂട്ടരും ശരിയാകത്തില്ലാന്ന്‌. അന്ന്‌ അവരെ സമാധാനിപ്പിച്ച്‌ അവര്‍ക്ക്‌ വാക്കും കൊടുത്തു വിട്ടു.
സീസറിനുള്ളത്‌ സീസറിനാണെന്ന്‌
കെപിസിസി ഭാരവാഹി പട്ടിക കണ്ടതോടെ ജോര്‍ജ്ജ്‌ അച്ചായന്‍ നിരാശനാണ്‌. ഉമ്മന്‍ സാര്‍ നീതീമാനാണെങ്കിലും പാര്‍ട്ടി തെറ്റിപ്പോയി മോനെ നാടാരെ എന്ന്‌ പിസി ജോര്‍ജ്‌ പറഞ്ഞത്‌. തെറ്റായ പാര്‍ട്ടിയില്‍ നിന്ന്‌ നാടാരെ കൈപിടിച്ചിറക്കി സിപിഐഎമ്മിന്റെ ഉമ്മറത്തെങ്ങാനും കേറിയിരിക്കാന്‍ നോക്കണം. അല്ല പിന്നെ വിശ്വസിച്ചവരെ ചതിക്കാന്‍ പറ്റുമോ..?