Breaking News

Trending right now:
Description
 
May 26, 2016

അഫ്‌ഗാന്‍ താലിബാന്‌ പുതിയ നേതാവ്‌

image അമേരിക്കന്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട മുല്ലാ അക്തര്‍ മന്‍സൂറിനു പകരം അഫ്‌ഗാന്‍ താലിബാന്റെ പുതിയ നേതാവായി ഹൈബത്തുല്ല അഖുന്ദ്‌സാദയെ നിയമിച്ചു. പാക്കിസ്ഥാനില്‍ നടന്ന താലിബാന്‍ നേതാക്കളുടെ യോഗമാണ്‌ ഹൈബത്തുല്ലയെ നേതാവായി തിരഞ്ഞെടുത്തത്‌. മുല്ലാ അക്തര്‍ മന്‍സൂര്‍ കൊല്ലപ്പെട്ടതായും താലിബാന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. സിറാജുദ്ദീന്‍ ഹഖാനി, മുല്ലാ യാക്കൂബ്‌ എന്നിവരാണ്‌ ഉപനേതാക്കള്‍. താലിബാന്റെ മുന്‍ നേതാവ്‌ മുല്ലാ ഉമറിന്റെ പുത്രനാണ്‌ മുല്ലാ യാക്കൂബ്‌. പുതിയ നേതാവ്‌ ഹൈബത്തുല്ല നേരത്തെ താലിബാന്‍ ചീഫ്‌ ജസ്റ്റീസായി പ്രവര്‍ത്തിച്ചിട്ടുണ്ട്‌. കാണ്ഡഹാറിലെ നൂര്‍സയി ഗോത്രക്കാരനാണ്‌. നിയമജ്ഞനും പക്വമതിയുമായ 60കാരനായ പുതിയ നേതാവിനു താലിബാനിലെ വിവിധ വിഭാഗങ്ങളെ ഒന്നിപ്പിക്കാന്‍ കഴിയുമെന്നു കരുതപ്പെടുന്നു. പുതിയ തിരഞ്ഞെടുപ്പിനുകാരണവും ഇതാണെന്നാണ്‌ സൂചന. മന്‍സൂറിനെ വധിച്ച അമേരിക്കയ്‌ക്കും അഫ്‌ഗാനിസ്ഥാനുമെതിരേ ശക്തമായ പ്രതികാര നടപടികള്‍ എടുക്കുമെന്ന്‌ െൈഹബത്തുല്ല പറഞ്ഞതായി ഒരു താലിബാന്‍കേന്ദ്രം വെളിപ്പെടുത്തി. ചാവേര്‍ സ്‌ഫോടനത്തില്‍ കാബൂളിനു സമീപം 10 കോടതി ജീവനക്കാര്‍ കൊല്ലപ്പെട്ടതിനു തൊട്ടുപിന്നാലെയാണ്‌ താലിബാന്റെ പ്രഖ്യാപനം ഉണ്ടായത്‌. സ്‌ഫോടനത്തിന്റെ ഉത്തവാദിത്വം സംഘടന ഏറ്റെടുത്തിട്ടില്ല.