Breaking News

Trending right now:
Description
 
May 26, 2016

ഏകാന്തതയുടെ തടവറകൾ

കോരസന്ന്
image
ദൈവത്തിനു പോലും ബോറടിച്ചു കാണണം  ഏകാന്തതസ്ഥിരം കേള്ക്കുന്ന മാലാഖമാരുടെ സംഗീതവും മടുപ്പിച്ചുഅതാണ് മനുഷ്യന്‍ എന്ന വ്യത്യസ്ത സൃഷ്ടിയിലേക്ക് ദൈവം കൈവെച്ചത്ലിംഗവും ജാതിയുംവര്ണ്ണവും വര്ഗ്ഗങ്ങളുമായി നിരന്തരം പൊരുതുന്നഒന്നിലും തൃപ്തരാകാത്തആരോടും വിധേയപ്പെടാത്ത ഒരു സൃഷ്ടിമനുഷ്യന്‍ ! വളരെ വിചിത്രവും ഏറ്റവും താല്പര്യവും ഉളവാക്കുന്നതാണ് അവന്റെ ജീവിതംദൈവത്തിനുവേണ്ടി മരിക്കാനും കൊല്ലാനും അവന്‍ തയ്യാര്‍. ദൈവത്തിന്റെ ചിന്തകളുടെ മൊത്ത വ്യാപാരവും അവന്‍ ഏറ്റെടുത്തുദൈവത്തിന്റെ നിറവുംഭാഷയുംഭാവിയും ഭൂതവുമെല്ലാം അവന്റെ ചെറിയ കൈകളില്‍ ഭദ്രം
മനുഷ്യസൃഷ്ടിക്കുശേഷം ഒരിക്കല്‍ പോലും ബോറടിച്ചിട്ടില്ല ദൈവത്തിന്എന്നാല്മനുഷ്യസൃഷ്ടിക്കുമുമ്പുണ്ടായിരുന്ന ഏകാന്തതയുടെ തടവറ ദൈവം മനുഷ്യന് അവിടവിടെയായി വിതരണം ചെയ്തുഅവനും അറിയട്ടെ താന്‍ കടന്നുപോയ കനത്ത ഏകാന്ത നിമിഷങ്ങള്‍. മറിയാമ്മ ടീച്ചര്‍ വിധവയായത് പ്രതീക്ഷിക്കാതെയാണ്കഴിഞ്ഞ അന്പതിലേറെ വര്ഷം വഴക്കടിച്ചു.സന്തോഷിപ്പിച്ചുംഅഹങ്കരിപ്പിച്ചും നിന്ന ഗീവര്ഗീസ് അപകടത്തില്‍ നഷ്ടമായി.മക്കള്‍ എല്ലാം നല്ല നിലയില്‍ വിവിധ രാജ്യങ്ങളില്‍ അതിനിടെ കടന്നുവന്ന കേള്വിക്കുറവുംരോഗങ്ങളും ആരും ഒപ്പമില്ല എന്ന ഉള്ഭയവും അറിയാതെ  തന്നെ ഏകാന്തതയുടെ തടവറയിലേക്ക് തള്ളിനീക്കുകയായിരുന്നുകേള്വിക്കുറവു കാരണം ടിവി കാണാനുള്ള മടികണ്ണിനു കാഴ്ച കുറവായതിനാല്വായനയുംകുറവ്പിന്നെ വെറുതെ താഴേക്കു നോക്കിയിരിക്കുകഭക്ഷണം കഴിച്ച് കൂടെക്കൂടെ ഉറങ്ങുകമറ്റൊന്നും ചെയ്യാനില്ല നടക്കുവാന്‍ പ്രയാസമുള്ളതിനാല്എങ്ങും പോകാറില്ലഅതിനാല്‍ ആരും വിളിക്കാറുമില്ലഅന്വേഷണങ്ങളാണ് ജീവിത്തിനു അര്ത്ഥം നല്കുന്നത്അന്വേഷണങ്ങള്‍ കടന്നുവരാത്ത ജീവിതങ്ങള്സൃഷ്ടിക്കുന്ന തടവറ കനത്ത ഏകാന്തതയാണ് സൃഷ്ടിക്കുന്നത്.
മഹേഷ് അറിയാതെയാണ് താന്‍ എടുത്തെറിയപ്പെട്ട തടവറയിലേക്ക് വീണുപോയത്.,തന്റെ സംഘടനാ വൈഭവുംകഴിവുകളും തെളിയിക്കപ്പെട്ടിട്ടുംതാന്‍ വഴി മാറിക്കൊടുത്ത മൂത്ത സഹോദരന്റെ പൊതുപ്രവര്ത്തനിടെയുള്ള വഴിവിട്ട ജീവിതവുംഅതില്നിന്നും മോചനം നേടാനാവാതെ പഴുതുകള്‍ ഒന്നും തെളിയിക്കപ്പെടാത്തതളയ്ക്കപ്പെട്ട ജീവിതംശരീരത്തിന്റെ പകുതി നിശ്ചലമായി പ്പോയ അവസ്ഥയുംജയിലില്‍ കഴിയുന്ന സഹോദരന്റെയും തന്റെയും വളര്ന്നു വരുന്ന കുട്ടികളുടെ ജീവിതവും.  തോളിലേറ്റി നടന്നവര്‍ ഒഴിവാക്കി, സുഹൃത്ത് വേദി കളിലും ചടങ്ങുകളില്‍ പ്പോലും ഒഴിവാക്കി നീങ്ങുന്ന വര്ഷങ്ങള്‍.
അതിരു വഴക്കിനിടെയാണ് താന്‍ ജീവിച്ചു തുടങ്ങിയത്തോമസിന്റെ പിതാവും അയല്ക്കാരനും തമ്മിലുള്ള സംഘര്ഷങ്ങള്ക്ക് അഞ്ചു പതിറ്റാണ്ടോളം പ്രായമുണ്ട്ഹൈക്കോടതിയില്‍ പോലും തീരാനാവത്ത തര്ക്കങ്ങള്‍, മടുത്ത മീഡിയേഷനുകള്‍, ഇതിനിടെ കൈവിട്ടുപോയ ബാല്യം തന്നെനട്ടെല്ലുള്ള തനി പോക്കിരിയായി മാറ്റിയിരുന്നുതോല്ക്കാനും വിട്ടുകൊടുക്കാത്ത അറിയാത്തതിനാല്‍ കേസുകള്‍ ഒന്നൊന്നായി കൂടപ്പെട്ടു സ്വന്തം ജീവിതത്തിന്റെ ലക്ഷ്യവുംതാളവും എല്ലാ  വഴക്കില്‍ കുളിച്ചുനിന്നുവര്ഷങ്ങള്‍ ഏറെ കടന്നുപോയിട്ടും ഒരു സാധാരണ മനുഷ്യന്റെ സംസാരത്തിനു പോലും തനിക്കാവുന്നില്ല എന്ന യാഥാര്ത്ഥ്യം സ്വയം ഏല്പിച്ചു കൊടുത്ത തടവറയിലേക്ക് തന്നെ തളച്ചിട്ടു.
അപ്രതീക്ഷിതമായി കടന്നുവന്ന തന്റെ ഏകമകന്റെ മോട്ടോര്‍ ബൈക്ക് അപകടം രാജേഷിനെ നിരാശയുടെ പടുകുഴിയിലേക്കും മദ്യപാനത്തിലേക്കും വലിച്ചിഴച്ചു.എന്തുചെയ്യണം എങ്ങനെ പെരുമാറണമെന്നറിയാത്ത സുഹൃത്തുകളും ഉള്വലിഞ്ഞുമദ്യശാലയും മദ്യപരും മാത്രം കൂട്ടിനായപ്പോള്‍ ജീവിതത്തില്മെനഞ്ഞുകൂട്ടിയ നേട്ടങ്ങള്‍ ഒന്നൊന്നായി കൈവിട്ടുപോയതറിഞ്ഞില്ലഎങ്ങനെ  ജിവിതത്തില്‍ നിന്നു കരകയറണമെന്നറിയാതെ