Breaking News

Trending right now:
Description
 
May 26, 2016

ആലപ്പുഴ പട്ടണത്തില്‍ പച്ചമരത്തണല്‍

image ആലപ്പുഴ: തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷനും (ടി.ആര്‍.എ) എലഗന്റ് ഫോട്ടോസ്റ്റാറ്റും ചേര്‍ന്നു 'പച്ചമരത്തണല്‍' എന്ന സംരംഭത്തിനു തുടക്കം കുറിക്കുന്നു. ആലപ്പുഴ പട്ടണത്തില്‍ റോഡിനോടു ചേര്‍ന്നു ഭൂമിയുള്ളവര്‍ക്കു സൗജന്യമായി മരങ്ങള്‍ നട്ടു നല്കുകയാണ് ലക്ഷ്യം. വീട്ടുമുറ്റത്തും ഒപ്പം റോഡിലേക്കും തണലും ശുദ്ധവായുവും പരത്താനാണ് ശ്രമം. പുളി, പ്ലാവ്, മാവ് തുടങ്ങിയ കട്ടിത്തടിയുള്ള, പെട്ടെന്നു ഒടിഞ്ഞുവീഴാന്‍ സാധ്യതയില്ലാത്ത ഫലവൃക്ഷത്തൈകള്‍ നട്ടുവളര്‍ത്താനാണ് സഹായിക്കുക. സ്ഥലം കാണിച്ചു നല്കുന്നയിടങ്ങളില്‍ വൃക്ഷത്തൈ നടും.

റോഡുവക്കില്‍ നട്ടുവളര്‍ത്തുന്ന മരങ്ങള്‍ പലപ്പോഴും ഗതാഗതതടസ്സം ഉണ്ടാക്കുന്നതിനാലാണ് അതേ പ്രയോജനം കിട്ടുന്ന വിധത്തില്‍ റോഡിനോടു ചേര്‍ന്നു വീട്ടുവളപ്പുള്ളയിടങ്ങളില്‍ മരങ്ങള്‍ നട്ടുവളര്‍ത്താന്‍ ശ്രമിക്കുന്നതെന്നു ടി.ആര്‍.എ പ്രസിഡന്റ് തോമസ് മത്തായി കരിക്കംപളളില്‍, എലഗന്റ് പ്രൊപ്രൈറ്റര്‍ റോബിന്‍ റോഡ്രിഗ്‌സ് എന്നിവര്‍ ചൂണ്ടിക്കാട്ടി. റോഡില്‍ നില്ക്കുന്ന മരങ്ങളേക്കാള്‍ കൂടുതലായി താത്പര്യമെടുത്തു വീട്ടുകാര്‍ സ്വന്തം മരങ്ങള്‍ക്കു പരിരക്ഷ നല്കുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ശാഖകള്‍ റോഡിലേക്കു പടരുന്നതു പ്രോത്സാഹിപ്പിക്കില്ല.