Breaking News

Trending right now:
Description
 
May 25, 2016

പൊലീസ്‌ അക്കാദമിയില്‍ ബീഫ്‌ വിളമ്പിയവര്‍ക്കെതിരെ അന്വേഷണം

image തൃശൂര്‍ പൊലീസ്‌ അക്കാദമിയില്‍ ഐജി സുരേഷ്‌ രാജ്‌ പുരോഹിതന്റെ നിര്‍ദേശം അവഗണിച്ച്‌ ബീഫ്‌ വിളമ്പിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ബീഫ്‌ വിളമ്പിയതുമായി ബന്ധപ്പെട്ട്‌ ഐജി കാന്റീന്‍ ചുമതലയുള്ള ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. തുടര്‍ന്നാണ്‌ അനൗദ്യോഗിക അന്വേഷണം ആരംഭിച്ചത്‌. നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ വിജയം ആഘോഷിക്കാന്‍ ഇടത്‌ അനുകൂല സംഘടനകളാണ്‌ ഐജിയുടെ വിലക്കു മറികടന്ന്‌ അക്കാദമി മെസില്‍ കഴിഞ്ഞദിവസം ബീഫ്‌ വിളമ്പിയത്‌. രണ്ടുവര്‍ഷമായി മെസില്‍ ബീഫ്‌ നിരോധിച്ചിരിക്കുകയായിരുന്നു. ബീഫ്‌ വിതരണം ചെയ്യുന്നതിനു തൊട്ടുമുമ്പുവരെ രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. പാചകം പൂര്‍ത്തിയായ ശേഷമാണ്‌ ബീഫ്‌ ലഭ്യമാണെന്ന വിവരം അക്കാദമിയില്‍ പരന്നത്‌. പൊലീസ്‌ ട്രെയിനികളടക്കം 150 ഉദ്യോഗസ്ഥര്‍ ബീഫ്‌ കഴിക്കുകയും ചെയ്‌തു. മെസില്‍ ബീഫ്‌ തീര്‍ന്നശേഷമാണ്‌ ഐജി വിവരം അറിഞ്ഞത്‌. സംഭവത്തില്‍ അന്വേഷണം നടക്കുന്നത്‌ പൊലീസ്‌ ട്രെയിനികള്‍ ഉള്‍പ്പെടെയുള്ളവരില്‍ പ്രതിഷേധം ഉണ്ടാക്കിയിട്ടുണ്ട്‌. പൊലീസുകാരുടെ വ്യക്തിസ്വാതന്ത്ര്യത്തില്‍വരെ ഇടപെട്ട്‌ പെരുമാറുന്ന ഐജിക്കെതിരെ പുതിയ ആഭ്യന്തര മന്ത്രിയെ സമീപിക്കാനാണ്‌ അക്കാഡമിയിലെ പൊലീസ്‌ സംഘടനാ നേതാക്കളുടെ തീരുമാനം.