Breaking News

Trending right now:
Description
 
May 25, 2016

പൂവരണി പെണ്‍വാണിഭകേസില്‍ നാളെ വിധിപറയും

image കോട്ടയത്ത്‌ ഏറെ കോളിളക്കമണ്ടാക്കിയ പൂവരണി പെണ്‍വാണിഭകേസില്‍ അഡീഷനല്‍ ഡിസ്‌ട്രിക്ട്‌ ആന്‍ഡ്‌ സെഷന്‍സ്‌ കോടതി ഒന്ന്‌ (സ്‌പെഷല്‍) ജഡ്‌ജി കെ.ബാബു നാളെ വിധി പറയും. എട്ടാം ക്ലാസ്‌ വിദ്യര്‍ഥിനിയെ ബന്ധുവായ സ്‌ത്രീ കൂട്ടിക്കൊണ്ടുപോയി പലസ്ഥലങ്ങളിലെത്തിച്ച്‌ പീഡിപ്പിക്കുന്നതിന്‌ അവസരം ഒരുക്കിക്കൊടുത്തുവെന്നാണ്‌ കേസ്‌. 2007 ഓഗസ്‌റ്റ്‌ മുതല്‍ 2008 മേയ്‌ വരെ പീഡനം തുടര്‍ന്നു. അവസാനം പെണ്‍കുട്ടി എയ്‌ഡ്‌സ്‌ രോഗം പിടിപെട്ട്‌ തേനി മെഡിക്കല്‍കോളജ്‌ ആശുപത്രിയില്‍ മരിച്ചു. ബന്ധുവായ സ്‌ത്രീ ഉള്‍പ്പെടെ കേസില്‍ 12 പ്രതികളാണ്‌ ഉള്ളത്‌. കന്യാകുമാരി, കുമരകം ഹൗസ്‌ബോട്ട്‌, തിരുവനന്തപുരം, രാമപുരം, പാല, തിരുവല്ല തുടങ്ങിയ സ്ഥലങ്ങളില്‍ പെണ്‍കുട്ടിയെ എത്തിച്ച്‌ പലര്‍ക്കായി കാഴ്‌ചവയ്‌ക്കുകയായിരുന്നു. തീക്കോയി, തിരുവനന്തപുരം, തൃശൂര്‍, പൂഞ്ഞാര്‍, തിരുവല്ല, പായിപ്പാട്‌, നെടുമങ്ങാട്‌, നെയ്യാറ്റിന്‍കര, രാമപുരം തുടങ്ങിയ സ്ഥലങ്ങളിലുള്ളവരാണ്‌ പ്രതികള്‍. കേസില്‍ 127 സാക്ഷികളെ കോടതി വിസ്‌തരിച്ചിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍, വില്‍പ്പന നടത്തല്‍, മാനഭംഗം തുടങ്ങിയ വകുപ്പുകളാണ്‌ പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്‌. കഴിഞ്ഞദിവസമാണ്‌ പ്രോസിക്യൂഷന്‍ഭാഗത്തിന്റെയും പ്രതിഭാഗത്തിന്റെയും വാദം പൂര്‍ത്തിയായത്‌. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ എന്‍.ഗോപാലകൃഷ്‌ണന്‍ ഹാജരായി.