Breaking News

Trending right now:
Description
 
May 24, 2016

തന്റെ തോല്‍വിക്കു പിന്നില്‍ പാര്‍ട്ടിതന്നെയാണെന്ന്‌ ശോഭാ സുരേന്ദ്രന്‍

image നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്റെ തോല്‍വിക്കുപിന്നിലെ ബിജെപിയിലെ ചില നേതാക്കളാണെന്നു ആരോപിച്ച്‌ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ രംഗത്ത്‌. പാലക്കാട്‌ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു ശോഭാ. 17,483 വോട്ടുകള്‍ക്ക്‌ യുഡിഎഫിലെ ഷാഫി പറമ്പിലാണ്‌ ജയിച്ചത്‌. ശോഭയ്‌ക്ക്‌ രണ്ടാംസ്ഥാനം കൊണ്ട്‌ തൃപ്‌തിപ്പെടേണ്ടിവന്നു. എല്‍ഡിഎഫിലെ എന്‍.എന്‍.കൃഷ്‌ണദാസാണ്‌ മൂന്നാമത്‌. ജയിക്കാന്‍ സാധ്യതയുണ്ടായിട്ടും പാര്‍ട്ടിയിലെ ചിലര്‍ മനപൂര്‍വം തന്നെ തോപ്പിക്കുകയായിരുന്നുവെന്നു കാട്ടി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്‌ഷായ്‌ക്ക്‌ ശോഭ പരാതി നല്‍കി. തിരഞ്ഞെടുപ്പ്‌ ഫലം വിശകലനം ചെയ്യാന്‍ തിരുവനന്തപുരത്ത്‌ ചേര്‍ന്ന പാര്‍ട്ടി കോര്‍ഗ്രൂപ്പ്‌ യോഗത്തിലും തന്റെ തോല്‍വിയെക്കുറിച്ച്‌ അന്വേഷിക്കണമെന്ന്‌ ശോഭ ആവശ്യപ്പെട്ടിട്ടുണ്ട്‌. ബിജെപി സംസ്ഥാന സെക്രട്ടറിയും പാലക്കാട്‌ നഗരസഭയിലെ വൈസ്‌ ചെയര്‍മാനുമായ സി.കൃഷ്‌ണകുമാര്‍, പാര്‍ട്ടി മുന്‍ അധ്യക്ഷന്‍ വി.മുരളീധരന്‍ എന്നിവരെയാണ്‌ പ്രതിസ്ഥാനത്ത്‌ നിര്‍ത്തിയിരിക്കുന്നത്‌. കൃഷ്‌ണകുമാറിനെ പാലക്കാട്ട്‌ മത്സരിപ്പിക്കാനായിരുന്നു പ്രാദേശിക നേതൃത്വത്തിനു താല്‍പര്യം. ശോഭയുടെ ഇതേ സീറ്റ്‌ ആവശ്യപ്പെട്ടു. ഇതു തര്‍ക്കത്തിനും വിരോധത്തിനും കാരണമായി. പിന്നീട്‌ കൃഷ്‌ണകുമാറിനെ മലമ്പുഴ മണ്ഡലത്തിന്റെ സ്ഥാനാര്‍ഥിയാക്കി. കൃഷ്‌ണകുമാര്‍ വിവാദ വ്യവസായിയുമായി ഒത്തുകളിച്ച്‌ തന്നെ തോല്‍പ്പിക്കുകയായിരുന്നുവെന്നാണ്‌ ശോഭയുടെ ആരോപണം. ഇതിന്‌ മുരളീധരനെയും കൂട്ടുപിടിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യമായി പങ്കെടുത്ത തിരഞ്ഞെടുപ്പ്‌ യോഗവും ശോഭാ സുരേന്ദ്രന്‍മത്സരിച്ച പാലക്കാട്‌ ആയിരുന്നു. ബിജെപി വിജയിക്കുമെന്ന്‌ പ്രതീക്ഷിച്ച മണ്ഡലത്തിലാണ്‌ ഉള്‍പ്പോരിനെ തുടര്‍ന്ന്‌ കനത്ത പരാജയം നേരിടേണ്ടിവന്നത്‌.