Breaking News

Trending right now:
Description
 
May 24, 2016

അപൂര്‍വ പ്രതിഭ: അമേരിക്കയില്‍ മലയാളി ബാലന്‌ മൂന്നു ബിരുദം

image അമേരിക്കയില്‍ മലയാളി ബാലന്‌ 12-ാം വയസില്‍ മൂന്ന്‌ കമ്യൂണിറ്റി കോളജ്‌ ബിരുദം. കേരളത്തില്‍നിന്ന്‌ അമേരിക്കയിലേക്കു കുടിയേറിയ സോഫ്‌റ്റ്‌ വെയര്‍ എന്‍ജിനിയര്‍ ബിജോ ഏബ്രഹാമിന്റെയും വെറ്ററിനറി ഡോക്ടര്‍ താജി ഏബ്രഹാമിന്റെയും മകന്‍ തനിഷ്‌ഖ്‌ ഏബ്രഹാമാണ്‌ ചെറുപ്രായത്തില്‍ ബിരുദങ്ങള്‍ നേടിയത്‌. ഏഴാം വയസിലാണ്‌ അമേരിക്കയിലെ കമ്യൂണിറ്റി കോളജില്‍ പഠനം ആരംഭിച്ചത്‌. കഴിഞ്ഞവര്‍ഷം ജനറല്‍ സയന്‍സ്‌, കണക്ക്‌, ശാരീരിക ശാസ്‌ത്രം, വിദേശഭാഷാ പഠനങ്ങള്‍ എന്നിവയില്‍ റിവര്‍കോളജില്‍നിന്നു ബിരുദം സ്വന്തമാക്കുകയായിരുന്നു. കാലിഫോര്‍ണിയയിലെ ഡേവിഡ്‌ സര്‍വകലാശാലയിലും സാന്റാക്രൂസ്‌ സര്‍വകലാശാലയിലും തുടര്‍പഠനത്തിന്‌ പ്രവേശനവും ലഭിച്ചു. ഇതില്‍ ഏതുസര്‍വകലാശാലയില്‍ പഠിക്കണമെന്നതു തീരുമാനിച്ചിട്ടില്ല. ഏഴാം വയസില്‍ കോളജ്‌ പ്രവേശനത്തിനു ചെന്ന തനിഷ്‌ഖിനെ പഠിപ്പിക്കാന്‍ ആരും തയാറായിരുന്നില്ല. അമ്മയും ഒപ്പം ചേര്‍ന്നാല്‍ പഠിപ്പിക്കാമെന്നു ഒരു പ്രഫസര്‍ അറിയിച്ചു. അങ്ങനെയാണ്‌ അറിവിന്റെ ലോകത്തിലേക്ക്‌ തനിഷ്‌ഖ്‌ പ്രവേശിക്കുന്നത്‌. പതിനെട്ടുവയസാകുമ്പോള്‍ ഡോക്ടര്‍ ആകണമെന്നാണ്‌ തനിഷ്‌ഖയുടെ ആഗ്രഹം. കാലിഫോര്‍ണിയയിലെ സ്‌കാര്‍മെന്റോയിലാണ്‌ മാതാപിതാക്കള്‍ക്കൊപ്പം സന്തോഷത്തോടെ തനിഷ്‌ഖ കഴിയുന്നത്‌.