Breaking News

Trending right now:
Description
 
May 24, 2016

ഓസ്‌ട്രലിയയില്‍ കാറപകടം: മലയാളി നഴ്‌സും സഹോദരിയും മരിച്ചു

image ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേയിലില്‍ കാറും ട്രക്കും കൂട്ടിയിടിച്ച്‌ മലയാളി നഴ്‌സും സഹോദരിയും മരിച്ചു. കാണക്കാരി പ്ലാപ്പള്ളില്‍ മാത്യുവിന്റെ മക്കളായ അഞ്‌ജുമോള്‍ (23), ആശാമോള്‍ (18) എന്നിവരാണ്‌ മരിച്ചത്‌. ഇന്ത്യന്‍ സമയം ഇന്നലെ രാവിലെ ഒമ്പതിനായിരുന്നു അപകടം നടന്നതെങ്കിലും വൈകിയാണ്‌ നാട്ടില്‍ വിവരം അറിഞ്ഞത്‌. ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ എതിരേവന്ന ട്രക്ക്‌ ഇടിക്കുകയായിരുന്നു. അഞ്‌ജുവാണ്‌ കാര്‍ ഓടിച്ചിരുന്നത്‌. അഞ്‌ജു ഓസ്‌ട്രേലിയയില്‍ നഴ്‌സായി ജോലി നോക്കുകയാണ്‌. ആശ പ്ലസ്‌ടു പഠനത്തിനുശേഷം നഴ്‌സിംഗ്‌ പഠനത്തിനായി രണ്ടുമാസം മുമ്പാണ്‌ ഓസ്‌ട്രേലിയയില്‍ അഞ്‌ജുവിനൊപ്പം എത്തിയത്‌. ഇവരുടെ സഹോദരങ്ങളായ അനുവും എബിയും ബ്രിസ്‌ബേനില്‍ നഴ്‌സുമാരായി ജോലി ചെയ്യുകയാണ്‌. അഞ്‌ജുവിനും ആശയ്‌ക്കുമൊപ്പം വീട്ടില്‍ ഉണ്ടായിരുന്ന അനുവിനെ താമസസ്ഥലത്താക്കിയശേഷം മടങ്ങുമ്പോഴാണ്‌ അപകടം. രണ്ടുപേരും സംഭവസ്ഥലത്തുമരിച്ചു. കാര്‍ പൂര്‍ണമായും തകര്‍ന്നു. നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ്‌ ബന്ധുക്കള്‍.