Breaking News

Trending right now:
Description
 
May 23, 2016

കൊച്ചി നാവികസേനാ ആസ്ഥാനത്ത്‌ സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

image കൊച്ചി നാവികസേനാ ആസ്ഥാനത്ത്‌ സുരക്ഷാ ഉദ്യോഗസ്ഥനെ വെടിയേറ്റു മരിച്ചനിലയില്‍ കണ്ടെത്തി. ഡിഫന്‍സ്‌ സെക്യൂരിറ്റി കോര്‍പ്‌സ്‌ ജവാന്‍ തൃശൂര്‍ സ്വദേശി കെ. ശിവദാസന്‍ (53) ആണു മരിച്ചത്‌. ഇന്നു രാവിലെ ജോലിക്കെത്തിയ ഉദ്യോഗസ്ഥരാണ്‌ മൃതദേഹം കണ്ടെത്തിയത്‌. സ്വന്തം തോക്കില്‍നിന്നു അബദ്ധത്തില്‍ വെടിയേറ്റതാണോ മറ്റാരെങ്കിലും അദ്ദേഹത്തിനു നേരെ നിറയൊഴിച്ചതാണോ എന്നു വ്യക്തമല്ല. കൊച്ചി ഹാര്‍ബര്‍ പൊലീസ്‌ കേസ്‌ എടുത്തു അന്വേഷണം ആരംഭിച്ചു. നാവികസേനാ ആസ്ഥാനത്തെ ചില ഉദ്യോഗസ്ഥരെ അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്‌തു. നാവികസേനയും അന്വേഷണം നടത്തുന്നുണ്ട്‌. മൃതദേഹം ആലപ്പുഴ മെഡിക്കല്‍കോളജ്‌ മോര്‍ച്ചറിയിലേക്ക്‌ മാറ്റി.