Breaking News

Trending right now:
Description
 
May 22, 2016

നിങ്ങള്‍ ഇന്ത്യാക്കാരാണോ? ജര്‍മനിയില്‍ മലയാളി വിദ്യാര്‍ഥികള്‍ ആക്രമിക്കപ്പെട്ടു

image ജര്‍മനിയിലെ ഐയുബിച്ച്‌ യൂണിവേഴ്‌സിറ്റിയില്‍ എംബിഎ ഇന്റര്‍നാഷണല്‍ മാനേജ്‌മെന്റില്‍ ഉപരിപഠനം നടത്തുന്ന മലയാളി വിദ്യാര്‍ഥികളെ തദ്ദേശീയരായ ഒരു സംഘം ആളുകള്‍ ആക്രമിച്ചതായി റിപ്പോര്‍ട്ട്‌. സംഭവവുമായി ബന്ധപ്പെട്ട്‌ ഒരാള്‍ പൊലീസിന്റെ പിടിയിലായി. കോട്ടയം പാലാ സ്വദേശി ടോബിന്‍, പെരുമ്പാവൂര്‍ സ്വദേശി ജോമോന്‍ ജോര്‍ജ്‌, കോഴിക്കോട്‌ സദേശി അരുഷ്‌ എന്നിവരാണ്‌ ആക്രമണത്തിന്‌ ഇരയായത്‌. തലയ്‌ക്കു ഗുരുതര പരുക്കേറ്റ ജോമോനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിങ്ങള്‍ ഇന്ത്യക്കാരാണോ എന്നു ചോദിച്ചുകൊണ്ടാണ്‌ സംഘം ആക്രമണം നടത്തിയതെന്നു വിദ്യാര്‍ഥികള്‍ പൊലീസിനു മൊഴിനല്‍കി. വ്യാഴാഴ്‌ച വൈകുന്നേരം യൂണിവേഴ്‌സിറ്റി കാമ്പസില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തശേഷം രാത്രി ഹോസ്‌റ്റലിലേക്ക്‌ മടങ്ങുമ്പോഴായിരുന്നു ആക്രമണം. ആക്രമികള്‍ മദ്യലഹരിയിലായിരുന്നുവെന്നാണ്‌ വിദ്യാര്‍ഥികളുടെ മൊഴി.