Breaking News

Trending right now:
Description
 
May 22, 2016

ഫാസിസ്റ്റ്‌ മുഖ്യമന്ത്രിയാകാനാണ്‌ പിണറായിയുടെ ശ്രമം: കുമ്മനം രാജശേഖരന്‍

image ഫാസിസ്റ്റ്‌ മുഖ്യമന്ത്രിയാകാനാണ്‌ പിണറായി വിജയന്‍ ശ്രമിക്കുന്നതെങ്കില്‍ അതിനെ ശക്തമായി ചെറുക്കുമെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ മുന്നേറ്റത്തില്‍ സിപിഎം വിഭ്രാന്തിയിലാണ്‌. മലബാറില്‍ ജനാധിപത്യത്തെ അരുംകൊല ചെയ്യുന്ന കാഴ്‌ചയാണ്‌ കണ്ടത്‌. സിപിഎം വിട്ട്‌ ബിജെപിയുടെ ബൂത്തുകളില്‍ ഇരുന്നതിന്റെ പേരില്‍ ആളുകളെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയാണ്‌. എല്‍ഡിഎഫിന്റെ ഏകബദല്‍ എന്ന തിരിച്ചറിവില്‍ ഒരാളെപ്പോലും ജയിക്കാന്‍ അനുവദിക്കില്ലെന്നു പ്രഖ്യാപിച്ചത്‌ രാഷ്ടീരയ ഫാസിസമാണ്‌. ഇത്തരം പ്രകോപന പ്രചരണങ്ങളിലൂടെ ന്യൂനപക്ഷങ്ങളില്‍ ഭീതിയുണ്ടാക്കാന്‍ സിപിഎമ്മിനു ഒരുപരിധിവരെ കഴിഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്‌ക്കു മികച്ച വിജയം നേടാനായെന്നും കുമ്മനം ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ്‌ അവലോകനയോഗത്തിനു ശേഷം വാര്‍ത്താ സമ്മേളനത്തില്‍ കുമ്മനം സംസാരിക്കുകയായിരുന്നു. പല മണ്ഡലങ്ങളിലെയും കള്ളവോട്ട്‌ സംബന്ധിച്ച്‌ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുമെന്നും കുമ്മനം പറഞ്ഞു.