Breaking News

Trending right now:
Description
 
May 22, 2016

സിപിഎമ്മിനെ ഭീഷണിപ്പെടുത്തേണ്ടെന്ന്‌ യെച്ചൂരി

image കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന്‌ സിപിഎം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മറുപടി. സിപിഎമ്മിനെ ഭീഷണിപ്പെടുത്തേണ്ടെന്ന്‌ പറഞ്ഞ യെച്ചൂരി ഏതുതരം ഭീഷണികളെയും നേരിടാന്‍ തങ്ങള്‍ക്കറിയാമെന്നും വ്യക്തമാക്കി. രാജ്യം ഭരിക്കുന്നത്‌ ബിജെപിയാണെന്നും സംഘപരിവാറിനെതിരായ ആക്രമണങ്ങളെ പാര്‍ലമെന്റിലും പുറത്തും നേരിടാന്‍ തയാറാണെന്നും കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്‌ പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ്‌ ജയിച്ചതിനുശേഷം കേരളത്തില്‍ സിപിഎം അക്രമം അഴിച്ചുവിടുകയാണെന്നും ബിജെപി കേന്ദ്ര നേതൃത്വം ആരോപിച്ചു. ഇതിനു മറുപടിയുമായാണ്‌ യെച്ചൂരി രംഗത്തെത്തിയിരിക്കുന്നത്‌. നേരത്തെ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും ബൃന്ദാ കാരാട്ടും കേന്ദ്രമന്ത്രിക്കെതിരേ രംഗത്തെത്തിയിരുന്നു.