Breaking News

Trending right now:
Description
 
May 22, 2016

സിപിഎമ്മിന്‌ 12 മന്ത്രിമാര്‍; സിപിഐയ്‌ക്ക്‌ നാല്‌

image പിണറായി വിജയന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയിലെ മന്ത്രിമാരുടെ എണ്ണം സംബന്ധിച്ച്‌ സിപിഎം-സിപിഐ ധാരണയായി. സിപിഎമ്മില്‍ നിന്നു മുഖ്യമന്ത്രിയടക്കം 12 പേര്‍ മന്ത്രിമാരാകും. സ്‌പീക്കര്‍ പദവിയും സിപിഎമ്മിനാണ്‌. സിപിഐയ്‌ക്ക്‌ നാലു മന്ത്രിമാരും ഡപ്യൂട്ടി സ്‌പീക്കര്‍ പദവിയും ലഭിക്കും. ഘടകകക്ഷികളായ ജനതാദള്‍ (എസ്‌), എന്‍സിപി, കോണ്‍ഗ്രസ്‌ (എസ്‌) എന്നീപാര്‍ട്ടികള്‍ക്ക്‌ ഓരോ മന്ത്രിമാരെ നല്‍കാനാണ്‌ ധാരണ. ആഭ്യന്തരം പിണറായി തന്നെ കൈവശം വയ്‌ക്കുമെന്നാണ്‌ സൂചന. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി.ജയരാജന്‍, തോമസ്‌ ഐസക്‌, എ.കെ.ബാലന്‍, കെ.കെ.ശൈലജ എന്നിവര്‌ മന്ത്രിമാരാകുമെന്ന്‌ ഉറപ്പായി. തോമസ്‌ ഐസക്കിനായിരിക്കും ധനകാര്യം. സിപിഐയുടെ നാലു മന്ത്രിമാരും പുതുമുഖമായിരിക്കുമെന്ന പ്രചരണവുമുണ്ട്‌. ഇ.ചന്ദ്രശേഖരന്‍, വി.എസ്‌.സുനില്‌കുമാര്‍, കെ.രാജു, പി.തിലോത്തമന്‍ എന്നിവര്‍ക്കാണ്‌ സാധ്യത. മുന്‍ എല്‍ഡിഎഫ്‌ മന്ത്രിസഭയില്‍ ഉണ്ടായിരുന്ന അത്രയും മന്ത്രിമാര്‍ മതിയെന്ന നിര്‍ദേശമാണ സിപിഎം നേതാക്കള്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടിയത്‌. സിപിഐയും അതിനോടു യോജിച്ചു. മന്ത്രിസഭയിലെ കക്ഷികളുടെ അംഗബലവും വകുപ്പുകളും സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഇന്നു വൈകുന്നേരം ഇടതുമുന്നണി നേതൃയോഗം ചേരും. പിണറായിക്കൊപ്പം എല്ലാമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യണമെന്ന ആലോചനയുമുണ്ട്‌. സിപിഎമ്മിന്റെ മന്ത്രിമാരെ നിശ്ചയിക്കാന്‍ സംസ്ഥാന സെക്രട്ടറിയേറ്റ്‌ യോഗം ഇന്നും സംസ്ഥാനസമിതി യോഗം നാളെയും ചേരും. പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ 25ന്‌ വൈകിട്ട്‌ അഞ്ചിന്‌ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും.