Breaking News

Trending right now:
Description
 
May 21, 2016

സിബിഎസ്‌ഇ പരീക്ഷയില്‍ രാജ്യത്തെ ഉയര്‍ന്ന വിജയശതമാനം തിരുവനന്തപുരം മേഖലയ്‌ക്ക്‌

image സിബിഎസ്‌ഇ പ്ലസ്‌ ടു ഫലം പുറത്തുവന്നു. പെണ്‍കുട്ടികള്‍ 88.58 ശതമാനവും ആണ്‍കുട്ടികള്‍ 78.85 ശതമാനം വിജയവും നേടി. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന വിജയശതമാനം നേടിയത്‌ തിരുവനന്തപുരം മേഖലയാണ്‌. ഇവിടെ 97.61 ശതമാനം വിജയമുണ്ടായി. 10,67,900 വിദ്യാര്‍ഥികളാണ്‌ ഈ വര്‍ഷം പരീക്ഷയ്‌ക്ക്‌ രജിസ്റ്റര്‍ ചെയ്‌തിരുന്നത്‌. 2015-ല്‍ 10,40,368 പേരായിരുന്ന പരീക്ഷ എഴുതിയത്‌. ഇത്തവണ എല്ലാ മേഖലകളിലും ഒരുമിച്ചാണ്‌ ഫലപ്രഖ്യാപനം നടന്നത്‌. ന്യൂഡല്‍ഹിയിലെ മോണ്ട്‌ഫോര്‍ട്ട്‌ സ്‌കൂള്‍ വിദ്യാര്‍ഥിനി സുകൃതി ഗുപ്‌തയാണ്‌ ഒന്നാംസ്ഥാനം നേടിയത്‌. 500-ല്‍ 497 മാര്‍ക്ക്‌ സുകൃതിക്ക്‌ ലഭിച്ചു. ഡല്‍ഹിയില്‍നിന്നും വിദേശത്തുള്ള സ്‌കൂളുകളില്‍നിന്നുമാണ്‌ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയത്‌. ഭിന്നശേഷിക്കാരായ 1,921 വിദ്യാര്‍ഥികളും പരീക്ഷയെഴുതിയിട്ടുണ്ട്‌. മാര്‍ച്ച്‌ ഒന്നിന്‌ ആരംഭിച്ച 12-ാം ക്ലാസ്‌ പരീക്ഷ ഏപ്രില്‍ 22നാണ്‌ അവസാനിച്ചത്‌.