Breaking News

Trending right now:
Description
 
May 21, 2016

കൊച്ചിക്കു സമീപം ചമ്പക്കരയില്‍ അമോണിയ ചോര്‍ന്നു; 250 വീട്ടുകാരെ ഒഴിപ്പിച്ചു

image ദേശീയ ജലപാതയുടെ ഭാഗമായ ചമ്പക്കര കനാലിലൂടെ അമ്പലമേട്‌ ഫാക്ട്‌ കൊച്ചിന്‍ ഡിവിഷനിലേക്കു ബാര്‍ജ്‌ ടാങ്കറില്‍ കൊണ്ടുപോയ അമോണിയ ചോര്‍ന്നു. ശ്വാസതടസവും കണ്ണില്‍ എരിച്ചിലും ഛര്‍ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ട 20 പേരെ വിവിധ ആശുപത്രികളില്‍ എത്തിച്ചു; 250 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. വെള്ളിയാഴ്‌ച ആറരയോടെയാണ്‌ സംഭവം. അഞ്ചു കിലോമീറ്ററോളം ചുറ്റളവിലാണ്‌ വാതകം പരന്നത്‌. കൊച്ചി തുറമുഖത്തെ സ്റ്റോറേജ്‌ ബെര്‍ത്തില്‍നിന്ന്‌ അമ്പലമേട്ടിലേക്കു പോയ ബാര്‍ജില്‍ 96 ടണ്‍ അമോണിയ ഉണ്ടായിരുന്നു. ചമ്പക്കര പാലത്തിനു കീഴിലൂടെ ബാര്‍ജ്‌ കടന്നുപോയപ്പോള്‍ പ്രദേശവാസികള്‍ക്കും വഴിയാത്രക്കാര്‍ക്കും അമോണിയയുടെ രൂക്ഷഗന്ധം അനുഭവപ്പെട്ടു. സംഭം അറിഞ്ഞ്‌ ബാര്‍ജിലുണ്ടായിരുന്നവര്‍ അപകടസാധ്യത കണക്കിലെടുത്ത്‌ ജനവാസം കുറഞ്ഞ എരൂര്‍ ഷാരിയമ്പലത്തിനു സമീപത്തേക്കു ബാര്‍ജ്‌ നീക്കി. പൊലീസും അഗ്നിശമന സേനയും എത്തി. ഇതിനോടം ആളുകള്‍ ബന്ധപ്പെട്ടവരുടെ നിര്‍ദേശപ്രകാരം മുന്‍കുരുതലുകള്‍ സ്വീകരിച്ചു. രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍നിന്നുള്ള കുട്ടികളും പ്രായമായവരും ഉള്‍പ്പെടെയുള്ളവരെ ചമ്പക്കര സെന്റ്‌ ജോര്‍ജ്‌ സ്‌കൂളിലേക്കു മാറ്റുകയും ചെയ്‌തു. വിദഗ്‌ധരെത്തി രാത്രി പതിനൊന്നോടെയാണ്‌ ചോര്‍ച്ച അടച്ചത്‌.