Breaking News

Trending right now:
Description
 
May 21, 2016

പരാജയത്തിന്റെ ഉത്തരവാദിത്വം ഉമ്മന്‍ചാണ്ടി ഏറ്റെടുത്തു

image നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനു നേരിട്ട പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട്‌ പ്രതികരിച്ചു. യുഡിഎഫിനുണ്ടായ തിരിച്ചടിയുടെ ഉത്തരവാദിത്തം നേതാവെന്ന നിലയില്‍ ഏറ്റെടുക്കുന്നു. കോണ്‍ഗ്രസ്‌ അതിശക്തമായ തിരിച്ചുവരവ്‌ നടത്തും. കോണ്‍ഗ്രസിന്‌ കേരളത്തില്‍ ശക്തമായി തിരിച്ചുവരാന്‍ ഒരു ബുദ്ധിമുട്ടുമില്ല. ഗ്രാമങ്ങളിലും നഗരങ്ങളിലും ഇപ്പോഴും കോണ്‍ഗ്രസിന്‌ ശക്തമായ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മത്സരിച്ച 14 മന്ത്രിമാരും ജയിച്ചു. നാലു മന്ത്രിമാര്‍ തോറ്റതില്‍ വിഷമമുണ്ട്‌. പ്രത്യേക സാഹചര്യത്തില്‍ തെറ്റായ പ്രചാരണവും വിഭാഗീയമായ ചേരിതിരിവും അടിയൊഴുക്കും ഉണ്ടായതാണ്‌ തോവിക്കു കാരണം. അടിയൊഴുക്കു തിരിച്ചറിഞ്ഞു പ്രതിരോധിക്കുവാന്‍ താന്‍ ഉള്‍പ്പെടെ നേതൃത്വത്തിനു കഴിഞ്ഞില്ല. മുന്നണിയും പാര്‍ട്ടിയും ഒറ്റക്കെട്ടായാണ്‌ തിരഞ്ഞെടുപ്പിനെ നേരിട്ടത്‌. വോട്ട്‌ മറിച്ചുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. കേവലം രണ്ട്‌ എംഎല്‍എ മാരുടെ ഭൂരിപക്ഷമുണ്ടായിരുന്ന സര്‍ക്കാരിനു കാലാവധി പൂര്‍ത്തിയാക്കാന്‍ സാധിച്ചത്‌ ജനങ്ങളുടെ കലവറയില്ലാത്ത പിന്തുണകൊണ്ടുമാത്രമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. തിരഞ്ഞെടുപ്പു പരാജയം വിലയിരുത്താന്‍ ഈ മാസം 23ന്‌ പാര്‍ട്ടിനേതൃയോഗവും തുടര്‍ന്ന്‌ യുഡിഎഫ്‌ യോഗവും ചേരും. കോണ്‍ഗ്രസിന്റെ കക്ഷിനില കുറഞ്ഞസാഹചര്യത്തില്‍ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുമോയെന്ന ചോദ്യത്തിന്‌, പാര്‍ട്ടിയാണ്‌ അന്തിമ തീരുമാനമെടുക്കേണ്ടതെന്നും ഉമ്മന്‍ചാണ്ടി മറുപടി നല്‍കി.